70 കോടി രൂപയുടെ ജാക്ക്പോട്ട് തേടിയെത്തിയത് ക്രിക്കറ്റ് കളിച്ച് ആഘോഷിച്ച് മലയാളി; ഭാഗ്യതാരമായി മനു
അപ്രതീക്ഷിതമായി ഒറ്റരാത്രികൊണ്ട് 70 കോടി രൂപയുടെ ജാക്ക്പോട്ട് ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും?.
അപ്രതീക്ഷിതമായി ഒറ്റരാത്രികൊണ്ട് 70 കോടി രൂപയുടെ ജാക്ക്പോട്ട് ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും?.
അപ്രതീക്ഷിതമായി ഒറ്റരാത്രികൊണ്ട് 70 കോടി രൂപയുടെ ജാക്ക്പോട്ട് ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും?.
അബുദാബി∙ അപ്രതീക്ഷിതമായി ഒറ്റരാത്രികൊണ്ട് 70 കോടി രൂപയുടെ ജാക്ക്പോട്ട് ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും?. പക്ഷേ പ്രവാസി മലയാളിയായ മനു മോഹനൻ 2025ലെ ബിഗ് ടിക്കറ്റിന്‍റെ ആദ്യ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് ആഘോഷിച്ചത് ക്രിക്കറ്റ് കളിച്ചാണ്. ക്രിക്കറ്റ് പ്രേമിയായ ഈ മലയാളി നാഷനൽ ആംബുലൻസിൽ നഴ്‌സായി ബഹ്‌റൈനിൽ ജോലി ചെയ്യുകയാണ്.
നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയ വിവരം വരുമ്പോൾ മനു നെറ്റ് ഡ്യൂട്ടിയിലായിരുന്നു. പുലർച്ചെ 5 മണിക്ക് (യുഎഇ സമയം രാവിലെ 6 മണിക്ക്) തന്‍റെ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം മനു നേരെ ക്രിക്കറ്റ് കളിക്കാൻ മൈതാനത്തേക്ക് പോയി. “ക്രിക്കറ്റ് എന്‍റെ ആദ്യ പ്രണയമാണ്. ഉറക്കവും മറ്റെല്ലാത്തിനും രണ്ടാം സ്ഥാനമേ ഉള്ളൂ. കുട്ടിക്കാലം മുതൽ എനിക്ക് ക്രിക്കറ്റ് ഭ്രാന്തുണ്ട്.
ഒരു വർഷത്തിലേറെയായി എന്‍റെ കുടുംബം ഇവിടെയുണ്ട്. നാല് മാസം മുൻപ് ഞാൻ അച്ഛനായി, എന്‍റെ കുഞ്ഞ് ഞങ്ങൾക്കെല്ലാവർക്കും ഭാഗ്യമായി മാറിയിരിക്കുന്നു. ഞങ്ങൾ എല്ലാവരും ഇപ്പോൾ കോടീശ്വരന്മാരാണ്, പക്ഷേ നഴ്‌സുമാരായി ജോലി തുടരും. ഈ തൊഴിലിൽ ഏർപ്പെടാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കടം വീട്ടുക എന്നതിലുപരി വലിയ ആഗ്രഹങ്ങളൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾ ഒരു സാധാരണ ജീവിതം നയിക്കും. അടുത്ത നറുക്കെടുപ്പിലും ഭാഗ്യം പരീക്ഷിക്കുന്നത് തുടരും” –മനു പറഞ്ഞു.
മലയാളികളായ സഹപ്രവർത്തകരായ മറ്റ് സുഹൃത്തുക്കളുമായി ചേർന്നാണ് മനു ടിക്കറ്റ് എടുത്തത്. അഞ്ച് വർഷത്തിലേറെയായി സംഘം ഭാഗ്യം പരീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടിക്കറ്റ് വാങ്ങുന്നത് നിർത്തിയെങ്കിലും ഒരു സഹപ്രവർത്തകന്‍റെ നിർബന്ധത്തെത്തുടർന്ന് പുനരാരംഭിക്കുകയായിരുന്നു. ഡിസംബർ 26ന് ഓൺലൈനിൽ വാങ്ങിയ ടിക്കറ്റ് നമ്പർ 535948 ആണ് ഭാഗ്യ സമ്മാനം നേടിക്കൊടുത്തത്.