മഴസാധ്യത; വാഹനയാത്രക്കാർക്ക് മാർഗനിർദേശവുമായി ദുബായ് പൊലീസ്
ദുബായ് ∙ വിവിധ എമിറേറ്റുകളിലെ മഴസാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്ക് ദുബായ് പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ദുബായ് ∙ വിവിധ എമിറേറ്റുകളിലെ മഴസാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്ക് ദുബായ് പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. വാഹനവുമായി പുറത്തിറങ്ങുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
∙ മഴയുള്ള സാഹചര്യത്തിൽ മങ്ങിയ ലൈറ്റിട്ട് വാഹനമോടിക്കുക. ബ്രൈറ്റ് ലൈറ്റ് ഇട്ട് ഓടിക്കരുത്.
∙ വെള്ളക്കെട്ടുകളിലൂടെ വാഹനമോടിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ബ്രേക്ക് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുക.
∙ താഴ്‌വാരങ്ങളിലും ഒഴുക്കുള്ള പാതകളിലൂടെയും വാഹനം ഓടിക്കാതിരിക്കുക.
∙ പുറംകാഴ്ച നഷ്ടപ്പെടാതിരിക്കാൻ വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച ശേഷം വാഹനം നിരത്തിലിറക്കുക.
∙ മറ്റു വാഹനങ്ങൾക്കിടയിൽ സുരക്ഷാ അകലം പാലിച്ച ശേഷം മിതമായ വേഗത്തിൽ ഓടിക്കുക
∙ മുന്നിലെ ചില്ലിൽ നീരാവി ഘനീഭവിക്കുന്നത് ഒഴിവാക്കാൻ എയർ സ്വിച്ച് ഉപയോഗിക്കുക
∙ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കുക. വ്യാജ പ്രാചാരണങ്ങളും വാർത്തകളും ഒഴിവാക്കുക.
സഹായം തേടാൻ
അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പർ: 999
സാധാരണ പൊലീസ് സഹായത്തിന്: 901