കുവൈത്ത് സിറ്റി∙ ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇതിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലംഘനങ്ങൾക്ക് പിഴത്തുക 600 മുതൽ 2000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇതിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലംഘനങ്ങൾക്ക് പിഴത്തുക 600 മുതൽ 2000 ദിനാർ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്.

പുതിയ നിയമത്തിലെ ആർട്ടിക്കിൾ 6, 9, 11, 12, 13 എന്നിവ സംബന്ധിച്ച് വിദേശികൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം പ്രസ്താവന ഇറക്കി.

ADVERTISEMENT

∙ആർട്ടിക്കിൾ 6
നവജാതശിശുക്കളെ റജിസ്റ്റർ ചെയ്യുന്നതിൽ ആദ്യ 4 മാസത്തെ ഗ്രേസ് പിരീഡിനു ശേഷം പരാജയപ്പെട്ടാൽ, പിന്നീടുള്ള ആദ്യ മാസത്തേക്ക് 2 ദിനാർ വച്ച് പിഴ നൽകണം. തുടർന്നുള്ള മാസങ്ങളിൽ 4 ദിനാറാണ് പിഴത്തുക. പരമാവധി പിഴ 2,000 ദിനാറാണ്.

∙ആർട്ടിക്കിൾ 9
റസിഡൻസിവീസ കരസ്ഥമാക്കി രാജ്യത്ത് പ്രവേശിച്ചശേഷം രേഖകൾ നിയമാനുസൃതമാക്കാൻ കാലതാമസമെടുത്താൽ ആദ്യമാസം 2 ദിനാർ വച്ചും പിന്നീടുള്ള ഒരോ ദിവസത്തിനും 4 ദിനാറുമാണ് പിഴ. 1200 ദിനാറാണ് പരമാവധി പിഴ.

ADVERTISEMENT

താഴെ പറയുന്ന വിഭാഗക്കാർക്കാണ് ഇത് ബാധകമാകുന്നത്: കുടുംബ ആശ്രിത വീസയിലുള്ളവർ, സ്‌കൂൾ അഡ്മിഷൻ, സർക്കാർ ജോലിക്ക് എത്തുന്നവർ, സ്വകാര്യ കമ്പനിയിലെ ജീവനക്കാർ, വാണിജ്യ-വ്യാവസായ ജോലിക്കാർ, ചികിത്സാർത്ഥം എത്തുന്നവർ, താൽക്കാലിക സർക്കാർ കരാറിലുള്ളവർ. അതുപോലെതന്നെ ആർട്ടിക്കിൾ 9ൽ ഉൾപ്പെടുന്ന ഗാർഹിക തൊഴിലാളികൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തികരിച്ചില്ലെങ്കിൽ പ്രതിദിനം രണ്ട് ദിനാർ വച്ച് പിഴയൊടുക്കണം. പരമാവധി പിഴത്തുക ഇവർക്ക് 600 ആണ്.

ആർട്ടിക്കിൾ 11

ADVERTISEMENT

വീസിറ്റ് വീസകളുടെ കാലാവധി കഴിഞ്ഞും തങ്ങുന്നവർ.വീസിറ്റ് വീസകളുടെ കാലാവധി കഴിഞ്ഞും തങ്ങുന്നവർ - സർക്കാർ സേവനങ്ങളുടെ ഭാഗമായ സന്ദർശക വീസകൾ, സ്വകാര്യ സന്ദർശനം, ടൂറിസം, വാണിജ്യപരമായ വീസിറ്റ്, ട്രാൻസിറ്റ് വീസ കാലാവധി കഴിഞ്ഞാൽ, കുടുംബ സന്ദർശക വീസകളുടെ ലംഘനം, ബസ്, ട്രക്ക് ഡ്രൈവർമാരുടെ പെർമിറ്റ് കാലാവധി കഴിഞ്ഞാൽ, സ്പോർട്സ്, കൾച്ചർ, സാമൂഹ്യ സേവനം എന്നിവരാണ് ഈ ഗണത്തിൽ ഉൾപ്പെട്ടവർ. 

ഇവർക്ക് പിഴത്തുക  കൂടുതലാണ്. ആദ്യദിനം മുതൽ 10 ദിനാർ മുതലാണ് പിഴ. പരമാവധി 2000.

∙ആർട്ടിക്കിൾ 12
താൽക്കാലിക റസിഡൻസി. പിഴത്തുക ആദ്യമാസം രണ്ട് ദിനാർ വച്ചും പിന്നീട് ഓരോ ദിവസവും നാല് ദിനാറുമാണ്. പരമാവധി 1200 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.

∙ആർട്ടിക്കിൾ 13
വീസ പുതുക്കാത്തവർ. ആദ്യമാസം രണ്ട് ദിനാർ വീതം പിഴയൊടുക്കണം. പിന്നീടുള്ള ഓരോ ദിവസവും നാല് ദിനാർ വച്ചാണ് പിഴ. പരമാവധി തുക 1200 ആണ്.

ഒളിച്ചോട്ട കേസുകൾ
വീസ റദ്ദാക്കപ്പെടും. ഇവർ പിന്നീട് രാജ്യത്ത് തുടരണമെങ്കിൽ പുതിയ റസിഡൻസി പെർമിറ്റ് കരസ്ഥമാക്കണം. ഇത്തരം കേസുകൾക്ക് പിഴ ആദ്യമാസം രണ്ട് ദിനാർ വച്ചും പിന്നീട് ഓരോ ദിവസവും നാല് ദിനാർ വീതവുമാണ്. പരമാവധി 1200 ആയി നിജപ്പെടുത്തിയിട്ടുമുണ്ട്.

English Summary:

Kuwait's revised residency law comes into effect on Sunday; violators will face heavy fines