മോഹൻ കാവാലം അന്തരിച്ചു; പ്രവാസ ജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിത വിയോഗം
ദീർഘനാളായി യുഎഇയിലെ വിവിധ കലാ, സാംസ്കാരിക, കാരുണ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മോഹൻ കവാലം (69) ഹൃദയാഘാതത്തെ തുടർന്ന് ദുബായ് അന്തരിച്ചു.

ദുബായ് ∙ ദീർഘനാളായി യുഎഇയിലെ വിവിധ കലാ, സാംസ്കാരിക, കാരുണ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മോഹൻ കാവാലം (69) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു. സംസ്കാരം ജബൽ അലി ഹിന്ദു ശ്മശാനത്തിൽ നടത്തി.
കഴിഞ്ഞ 49 വർഷമായി പ്രവാസജീവിതം നയിച്ചുവന്ന മോഹൻ ആദ്യകാലത്ത് ദുബായ് മുനിസിപ്പാലിറ്റിയിൽ എൻജിനീയറായും പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിച്ചു. പ്രവാസ ജീവിതത്തിന്റെ സുവർണ ജൂബിലിയും 70ാം ജന്മദിനവും ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അപ്രതീക്ഷിത വിയോഗം.
വേൾഡ് മലയാളി കൗൺസിൽ ഉമ്മുൽഖുവൈൻ പ്രസിഡന്റ്, മിഡിൽ ഈസ്റ്റ് റീജൻ ഉപദേശകസമിതി അംഗം, ദുബായ് കൈരളി കലാകേന്ദ്രം പ്രസിഡന്റ് , യുണൈറ്റഡ് മലയാളി അസോസിയേഷൻ കൺവീനർ, ഒയാസിസ് ലയൺസ് ക്ലബ് നിർവാഹക സമിതി അംഗം എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. ഭാര്യ ഗീത മോഹൻ. മകൾ: ശരണ്യ സതീഷ്. മരുമകൻ: സതീഷ് ചന്ദ്രൻ.