ഷാർജയിൽ സ്റ്റാർട്ടപ് ആശയങ്ങൾക്ക് 2 ലക്ഷം ദിർഹം സമ്മാനം; 5 ലക്ഷം ദിർഹം നിക്ഷേപ സാധ്യത
ഷാർജ ∙ മികച്ച സ്റ്റാർട്ടപ് ആശയങ്ങൾ മനസ്സിലുണ്ടെങ്കിൽ ഷാർജയിലേക്കു സ്വാഗതം.
ഷാർജ ∙ മികച്ച സ്റ്റാർട്ടപ് ആശയങ്ങൾ മനസ്സിലുണ്ടെങ്കിൽ ഷാർജയിലേക്കു സ്വാഗതം.
ഷാർജ ∙ മികച്ച സ്റ്റാർട്ടപ് ആശയങ്ങൾ മനസ്സിലുണ്ടെങ്കിൽ ഷാർജയിലേക്കു സ്വാഗതം.
ഷാർജ ∙ മികച്ച സ്റ്റാർട്ടപ് ആശയങ്ങൾ മനസ്സിലുണ്ടെങ്കിൽ ഷാർജയിലേക്കു സ്വാഗതം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്റ്റാർട്ടപ് ആശയങ്ങൾക്ക് 2 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾക്കൊപ്പം 5 ലക്ഷം ദിർഹം വരെ നിക്ഷേപ സാധ്യതയും.
ഷാർജ ഒൻട്രപ്രനർഷിപ് ഉത്സവത്തിലാണ് മത്സരം നടക്കുന്നത്. വിദ്യാഭ്യാസ മേഖല, സുസ്ഥിരത, മികച്ച ആശയ ആവിഷ്കാരം, സാങ്കേതിക വിദ്യ വ്യവസായം എന്നീ മേഖലകളിലാണ് മത്സരം. ലോകത്ത് എവിടെയുമുള്ള സ്റ്റാർട്ടപ്പുകൾക്ക് മത്സരിക്കാം. മുകളിൽ പറഞ്ഞ 4 മേഖലകളിലെ വെല്ലുവിളികളെ നേരിടാനും പ്രശ്നങ്ങൾക്കു പരിഹാരവും ഉണ്ടെങ്കിൽ നിങ്ങൾക്ക് വിജയിക്കാം.
താൽപര്യമുള്ളവർക്ക് കമ്പനിയുടെ വിവരങ്ങൾ, ആശയങ്ങളെക്കുറിച്ചു ഹ്രസ്വ വിഡിയോ എന്നിവ സഹിതം 26ന് അകം അപേക്ഷിക്കണം. വിലാസം: https://sharjahef.com/pitch-track/. നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിക്കുകയും പുത്തൻ ആശയങ്ങളിലൂടെ പരമ്പരാഗത മേഖലയെ പുനർനിർവചിക്കുകയും ചെയ്യുന്നവർക്കുള്ള മത്സരമാണിതെന്ന് ഷെരാ സിഇഒ സാറാ അബ്ദൽ അസീസ് അൽ നുഐമി പറഞ്ഞു.