മനാമ ∙ 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ വിജയിച്ചതിന്റെ ആവേശത്തിമിർപ്പിലാണ് ബഹ്‌റൈൻ. കുവൈത്ത് ജാ ബിർ അൽ അഹമ്മദ് ഇൻ്റർനാഷനൽ സ്റ്റേഡിയത്തിൽ കളി തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ ബഹ്റൈനിൽ ഉത്സാഹത്തിമിർപ്പ് ആരംഭിച്ചിരുന്നു. ബഹ്‌റൈനിലെ ഒട്ടു മിക്ക മലയാളി സംഘടനകളും കളി കാണുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ വിജയിച്ചതിന്റെ ആവേശത്തിമിർപ്പിലാണ് ബഹ്‌റൈൻ. കുവൈത്ത് ജാ ബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കളി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ബഹ്റൈനിൽ  ഉത്സാഹത്തിമിർപ്പ് ആരംഭിച്ചിരുന്നു. ബഹ്‌റൈനിലെ ഒട്ടു മിക്ക മലയാളി സംഘടനകളും  കളി കാണുന്നതിന് വേണ്ടി പ്രത്യേക സ്ക്രീനുകൾസജ്ജീകരിച്ച് ഫുടബോൾ പ്രേമികൾക്ക് അറിയിപ്പ് നൽകിയിരുന്നു.

ടീമിന് പ്രോത്സാഹനം നൽകാനും ആവേശത്തിൽ അലിഞ്ഞുചേരാനുമായി ബഹ്‌റൈനിൽ നിന്ന്  ആയിരങ്ങളാണ് കുവൈത്തിലും എത്തിയത്. പ്രത്യേക വിമാനങ്ങൾ ഇതിനായി സജ്ജീകരിച്ചിരുന്നു. ബഹ്റൈനിൽ ഇന്ന് പൊതു അവധി കൂടി പ്രഖ്യാപിച്ചതോടെ കളി നേരിട്ടു കാണാൻ കുവൈത്തിലെ എത്തിയവരുടെ എണ്ണവും വർധിച്ചു. കളിയാവേശം സിരകളിൽ പടർന്നതോടെ ബിഗ് സ്‌ക്രീനുകളിൽ കളി കാണുകയായിരുന്നു ആരാധകർ ടെഹ്‌സീയ പതാക ഉയർത്തി പാട്ടും നൃത്തവും തുടങ്ങി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ബഹ്റൈന്റെ ഓരോ മുന്നേറ്റത്തിനുമൊപ്പവും  ആരവമുയർന്നതോടെ രാത്രി ബഹ്‌റൈൻ സമയം 9.30  ആയതോടെ ബഹ്‌റൈൻ വിജയക്കുതിപ്പിലേക്ക് എത്തി. ആവേശം ബിഗ് സ്ക്രീനിനു മുന്നിൽ നിന്നും റോഡുകളിലേയ്ക്ക് നീങ്ങി. വാഹനങ്ങൾ ഒരുമിച്ച് ഹോൺ മുഴക്കിയും വാഹനങ്ങൾക്ക് മുകളിൽ കയറി നിന്ന് നൃത്തം ചെയ്ത് ആളുകൾ ഒന്നടങ്കം റോഡിൽ ഇറങ്ങി.

രാഷ്ട്രങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതെ സ്നേഹ പ്രകടനം
ഒരു രാജ്യത്തിന്റെ വിജയം അവിടുത്തെ ജനതയ്‌ക്കൊപ്പം ആ രാജ്യത്ത് ജീവിക്കുന്ന മറുനാട്ടുകാർ  അടക്കം എങ്ങനെ ആഘോഷിക്കുന്നുവെന്നുള്ളതിന്റെ നേർക്കാഴ്ചകളാണ് കഴിഞ്ഞ ദിവസം കണ്ടത്. ബഹ്‌റൈൻ എന്ന രാജ്യം പ്രവാസികൾക്ക് നൽകുന്ന സ്വാതന്ത്ര്യവും സ്നേഹവും രാജ്യത്തിന്റെ വിജയത്തിൽ ആഘോഷമാക്കുകയായിരുന്നു മറ്റു രാജ്യക്കാരും. ഒരൊറ്റ ജനതയായി ബഹ്‌റൈൻ പതാകയുടെ കീഴിൽ നൃത്തം ചവിട്ടിയ ഫുടബോൾ ആരാധകർക്ക് രാഷ്ട്രത്തിന്റെ അതിർവരമ്പുകളോ, നിറമോ ഭാഷയോ എന്ന വേർതിരിവുണ്ടായിരുന്നില്ല. എല്ലായിടത്തും ഒരേ ശബ്ദം ബഹ്‌റൈൻ ജയിക്കട്ടെ എന്ന് മാത്രം.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കാളായ ബഹ്‌റൈൻ ഫുട്‍ബോൾ ടീം ഇന്ന് അഞ്ചു മണിക്ക് ബഹ്‌റൈൻ എയർപോർട്ടിൽ എത്തിച്ചേരും. 26 -ാമത് അറേബ്യൻ ഗൾഫ് കപ്പിൽ  വിജയം സ്വന്തമാക്കിയ ബഹ്‌റൈൻ നാഷനൽ ഫുട്‍ബോൾ ടീമിന് ഉജ്ജ്വല വരവേൽപ്പിനൊരുങ്ങുങ്ങുകയാണ് രാജ്യം. അറേബ്യൻ ഗൾഫ് കപ്പ് എയർപോർട്ടിൽ നിന്നും  ആരംഭിക്കുന്ന ഫുട്‌ബോൾ ആരാധകരുടെ ആവേശഭരിതമായ ഘോഷയാത്ര ഷെയ്ഖ് ഈസ് ബിൻ സൽമാൻ ബ്രിഡ്ജ്, കിംഗ് ഫൈസൽ ഹൈവേ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വലി അൽ അഹദ് റോഡ് രിഫാഈൻ റൗണ്ട് എബൗട്ട് വഴി ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും. മേഖലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നതിനാൽ അത് വഴി യാത്ര ചെയ്യുന്നവരും ഇന്ന് വിമാനത്താവളത്തിലേക്ക് പോകേണ്ടവരും നേരത്തേ തന്നെ ലക്ഷ്യസ്‌ഥാനത്ത് എത്തിച്ചേരേണ്ടതാണ് .

English Summary:

Bahrain celebrates its victory in the 26th Arabian Gulf Cup Final

Show comments