ദുബായിയോട് പെരുത്തിഷ്ടം: രാജ്യാന്തര സഞ്ചാരികളിൽ 9% വർധന; ഏറ്റവും കൂടുതൽ ഒഴുക്ക് യൂറോപ്പിൽ നിന്നും
ദുബായ് ∙ ദുബായിലേക്ക് രാജ്യാന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള ആദ്യ 11 മാസങ്ങളിൽ 1.67 കോടി സഞ്ചാരികൾ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 9% വർധന.

2023ൽ 1.53 കോടി വിനോദസഞ്ചാരികളാണ് എത്തിയത്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പുറത്തിറക്കിയ ദുബായ് ടൂറിസം സെക്ടർ 2024 റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്, 19 ലക്ഷം. ജനുവരി 17.7 ലക്ഷം, മാർച്ച് 15.1 ലക്ഷം, ഏപ്രിൽ 15 ലക്ഷം, മേയ് 14.4 ലക്ഷം, ജൂൺ 11.9 ലക്ഷം, ജൂലൈ 13.1 ലക്ഷം, ഓഗസ്റ്റ് 13.1 ലക്ഷം, സെപ്റ്റംബർ 13.6 ലക്ഷം, ഒക്ടോബർ 16.7 ലക്ഷം, നവംബർ 18.3 ലക്ഷം എന്നിങ്ങനെയാണ് മറ്റു മാസങ്ങളിലെ കണക്ക്.
മൊത്തം സന്ദർശകരുടെ 20 ശതമാനവും (32.98 ലക്ഷം) പടിഞ്ഞാറൻ യൂറോപ്പിൽനിന്നാണ്. ദക്ഷിണേഷ്യൻ രാജ്യക്കാർ 28.58 ലക്ഷം (17 ശതമാനം) വരും. ജിസിസി രാജ്യക്കാരാണ് മൂന്നാം സ്ഥാനത്ത്, 23.53 ലക്ഷം. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ നാലാം സ്ഥാനത്തും മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ അഞ്ചാം സ്ഥാനത്തുമാണ്. ദുബായിലെ ഹോട്ടൽ മുറികളുടെ എണ്ണത്തിലും വർധനയുണ്ട്. 1,53,390 ഹോട്ടൽ മുറികളാണ് നിലവിലുള്ളത്. 2023ൽ ഇത് 1,49,685 ആയിരുന്നു. ഇതിൽ 168 ഹോട്ടലുകളിലായി 53,977 പഞ്ചനക്ഷത്ര മുറികളുണ്ട്.