ഖത്തർ ദേശീയ കായികദിനം: മാർഗനിർദേശങ്ങൾ പുറത്തിറക്കി
ഖത്തർ ദേശീയ കായികദിനത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ എൻഎസ്ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി അറിയിച്ചു.

ദോഹ ∙ ഖത്തർ ദേശീയ കായികദിനത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ എൻഎസ്ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി അറിയിച്ചു. www.msy.gov.qa എന്ന വെബ്സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ഫെബ്രുവരി 11നാണ് ഈ വർഷത്തെ ദേശീയ കായികദിനം.
ശാരീരിക ക്ഷമതയിൽ അധിഷ്ഠിതമായ കായിക പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു സ്ഥലങ്ങൾ, പാർക്കുകൾ, സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ എന്നിവ പരിപാടികൾക്കായി ഉപയോഗപ്പെടുത്താം. മത്സരങ്ങളുടെ സമ്മർദ്ദമോ മാനസിക പിരിമുറുക്കമോ ഇല്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കണം. പരിപാടികളുടെ ഭാഗമായി ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം.
പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ നേരത്തെ അറിയിക്കുന്നതിലൂടെ പൊതുജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാനും ഏകോപനം നടത്താനും സാധിക്കുമെന്ന് എൻഎസ്ഡി കമ്മിറ്റി മേധാവി അബ്ദുൽറഹ്മാൻ ബിൻ മുസല്ലം അൽ ദോസരി പറഞ്ഞു. ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കായി കായിക മന്ത്രാലയം പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തർ ദേശീയ കായികദിനത്തിൽ പങ്കെടുക്കുന്നവർക്കായി നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.