വാടക കരാറുകൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക്; പോർട്ടലിലൂടെയുള്ള സേവനം അവസാനിപ്പിച്ച് മസ്‌കത്ത് നഗരസഭ
മസ്‌കത്ത് നഗരസഭയുടെ വാടക കരാർ സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു.
മസ്‌കത്ത് നഗരസഭയുടെ വാടക കരാർ സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു.
മസ്‌കത്ത് നഗരസഭയുടെ വാടക കരാർ സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു.
മസ്‌കത്ത്∙ മസ്‌കത്ത് നഗരസഭയുടെ വാടക കരാർ സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ നഗരസഭയുടെ ഓൺലൈൻ പോർട്ടലിലൂടെയുള്ള വാണിജ്യ വാടക കരാറുകളുടെ റജിസ്ട്രേഷൻ, പുതുക്കൽ, ഭേദഗതി എന്നീ സേവനങ്ങൾ അവസാനിപ്പിച്ചു.
സേവനങ്ങൾ ഉടൻ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി റജിസ്ട്രേഷൻ നടപടികൾ ഡിജിറ്റലാക്കുന്നതോടെ കെട്ടിട ഉടമയും ഉപയോക്താവും തമ്മിലുള്ള ഇടപാടുകൾ സുഗമമാകും. നഗരസഭ ഓഫിസുകൾ നേരിട്ട് സന്ദർശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകും.
ഇലക്ട്രോണിക് സർട്ടിഫൈഡ് ലീസ് കരാറുകൾ ജുഡീഷ്യൽ ബോഡികൾ ഉൾപ്പെടെ വിവിധ അധികാരികൾ ഔദ്യോഗിക രേഖകളായി പരിഗണിക്കും. വാടക കരാറുകൾ ഉറപ്പുവരുത്തണമെന്ന് നഗരസഭ അറിയിച്ചു. വ്യക്തമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വാടകക്കാരന്റെയും കെട്ടിട ഉടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് വാടക കരാറുകൾ റജിസ്റ്റർ ചെയ്യുന്നതിലൂടെ ഉണ്ടാകുക. മാത്രമല്ല, പാർപ്പിട, വാണിജ്യ വസ്തുക്കളുടെ വാടക ഡാറ്റാബേസ് നിർമിക്കാനും ഇത് സഹായിക്കും. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലെ ഇലക്ട്രോണിക് എഗ്രിമെന്റ് ഫോം പൂരിപ്പിച്ച് വാടക കരാർ റജിസ്റ്റർ ചെയ്യാം.