ജിദ്ദ ∙ കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. രാത്രി വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ജിദ്ദ ∙ കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. രാത്രി വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിയും മിന്നലും. രാത്രി വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ പ്രവിശ്യയിൽ നിന്ന് മഴ അൽഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽബാഹ, അസീർ, മദീന, മക്ക പ്രവിശ്യകളിലേക്കും എത്തി. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.

മക്ക പ്രവിശ്യയിലും മഴ ശക്തമായിരുന്നു.വടക്കന്‍ പ്രവിശ്യയില്‍ നിന്ന് മഴ അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, മദീന, മക്ക പ്രവിശ്യകളിലെത്തും. ബുധനാഴ്ച വരെ ഈ അവസ്ഥ തുടരും. 

ADVERTISEMENT

മിന്നലും ഇടിയും ശക്തമായതോടെ സ്വകാര്യ മേഖലയിലെ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് അവധി നൽകി. മഴവെള്ളം കെട്ടിക്കിടന്ന് റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ ചെറിയ മരങ്ങൾ റോഡിലേക്ക് വീണു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്‍റർനാഷനൽ എയർപോർട്ട് അറിയിച്ചു. കനത്ത മഴ ചില വിമാന സർവീസുകളെ ബാധിച്ചേക്കാമെന്നതിനിലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.

Sceen Grab. Image Credit: X/@LAST1991.
ADVERTISEMENT

മക്ക പ്രവിശ്യയിലും കനത്ത മഴ തുടരുന്നതിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജാഗ്രതാ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അല്‍ജൗഫ്, ഹായില്‍, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്ക, അല്‍ബാഹ, തബൂക്ക് എന്നീ പ്രവിശ്യകളില്‍ ഇന്ന് മഴക്കു സാധ്യതയുള്ളതായും ഉത്തര സൗദിയില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.

English Summary:

Red Alert Issued in Jeddah as NMC Forecasts Heavy Rain on Monday