ക്യാമറകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ 20,000 സൗദി റിയാൽ (ഏകദേശം 4,56,498 ഇന്ത്യൻ രൂപ)പിഴ ഈടാക്കും. റെക്കോർ‍ഡ് ചെയ്ത രേഖകളുടെ കാര്യത്തിൽ മാത്രമല്ല ക്യാമറകളും അതിലെ വിവരങ്ങളും തകരാറിലാക്കുകയോ നശിപ്പിക്കുകയോ ചെയ്താലും 20,000 റിയാൽ പിഴ നൽകേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ രാജ്യത്തെ സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ  ശിക്ഷാ നടപടികൾ കടുപ്പിച്ച് സൗദി. ക്യാമറകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ 20,000 സൗദി റിയാൽ (ഏകദേശം 4,56,498 ഇന്ത്യൻ രൂപ) പിഴ ഈടാക്കും. റെക്കോർ‍ഡ് ചെയ്ത രേഖകളുടെ കാര്യത്തിൽ മാത്രമല്ല ക്യാമറകളും അതിലെ വിവരങ്ങളും തകരാറിലാക്കുകയോ നശിപ്പിക്കുകയോ ചെയ്താലും 20,000 റിയാൽ പിഴ നൽകേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി. 

സാങ്കേതിക ചട്ടങ്ങൾ പാലിക്കാതെ സർവീലിയൻസ് ക്യാമറ സ്ഥാപിക്കുന്ന വ്യക്തിക്ക് ഓരോ ക്യാമറകൾക്കും 500 സൗദി റിയാൽ (ഏകദേശം 11,412.45 ഇന്ത്യൻ രൂപ)വീതവും  റിക്വസ്റ്റ് ഫോർ പ്രപ്പോസൽ (ആർഎഫ്പി) പ്രകാരമുള്ള നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിക്കുന്ന സർവീലിയൻസ് ക്യാമറകൾ അല്ലെങ്കിൽ ഉപകരണങ്ങൾ ഓരോന്നിനും 1,000 റിയാൽ (ഏകദേശം 22,820 ഇന്ത്യൻ രൂപ) വീതവുമാണ് പിഴ ചുമത്തുക. ക്യാമറകളിലെ രേഖകൾ സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ 5,000 റിയാൽ (1,14,098 ഇന്ത്യൻ രൂപ) വരെയാണ് പിഴ.

ADVERTISEMENT

2022 ഒക്ടോബർ 3ന് പ്രാബല്യത്തിൽ വന്ന സുരക്ഷാ നിരീക്ഷണ ക്യാമറകൾ സംബന്ധിച്ച നിയമം സ്വകാര്യ റസി‍ഡൻഷ്യൽ യൂണിറ്റുകളുടെയും കോംപ്ലക്സുകളുടെയും അകത്തുള്ള ക്യാമറകൾക്ക് ബാധകമല്ല. ആഭ്യന്തര മന്ത്രാലയത്തിന്റെയോ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയുടെയോ അനുമതി അല്ലെങ്കിൽ കോടതി ഉത്തരവ് അല്ലെങ്കിൽ കോംപീറ്റന്റ് ഇൻവെസ്റ്റിഗേറ്റീവ് അതോറിറ്റിയുടെ ആവശ്യപ്രകാരം മാത്രമേ സുരക്ഷാ നിരീക്ഷണ ക്യാമറകൾ രേഖപ്പെടുത്തിയ ദൃശ്യങ്ങൾ ട്രാൻസ്ഫർ ചെയ്യുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യാൻ പാടുള്ളു എന്നാണ് നിയമം അനുശാസിക്കുന്നത്. 

നിശ്ചിത സംഭവത്തിന്റെ അന്വേഷണ നടപടികൾ പൂർത്തിയാകുന്നതു വരെ ക്യാമറകളിലെ രേഖകൾ നിലനിർത്തിയിരിക്കണം. ക്യാമറകളിലെ രേഖകൾ ആഭ്യന്തര മന്ത്രാലയമോ അല്ലെങ്കിൽ സ്റ്റേറ്റ് സെക്യൂരിറ്റിയോ ആവശ്യപ്പെട്ടാൽ നിർബന്ധമായും നൽകിയിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 

English Summary:

Unlawfully Transferring Or Publishing Securit CameraRecordings Will Be Fined Near-5-Lakhs Indian Rupees