പൈതൃക പ്രേമികളുടെ ഇഷ്ട ഇടമായി സൗദിയിലെ അൽ ഖൈസരിയ സൂഖ് മാറുന്നു. പുരാതന വാസ്തുവിദ്യ, ഇടുങ്ങിയ നടപ്പാതകൾ, വൈവിധ്യമാർന്ന കടകൾ എന്നിവയ്ക്ക് പേരുകേട്ട പ്രശസ്തമായ പരമ്പരാഗത സൂഖ് ആണിത്.

പൈതൃക പ്രേമികളുടെ ഇഷ്ട ഇടമായി സൗദിയിലെ അൽ ഖൈസരിയ സൂഖ് മാറുന്നു. പുരാതന വാസ്തുവിദ്യ, ഇടുങ്ങിയ നടപ്പാതകൾ, വൈവിധ്യമാർന്ന കടകൾ എന്നിവയ്ക്ക് പേരുകേട്ട പ്രശസ്തമായ പരമ്പരാഗത സൂഖ് ആണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ അഹ്‌സ ∙ പൈതൃക പ്രേമികളുടെ ഇഷ്ട ഇടമായി സൗദിയിലെ അൽ ഖൈസരിയ സൂഖ് മാറുന്നു. പുരാതന വാസ്തുവിദ്യ, ഇടുങ്ങിയ നടപ്പാതകൾ, വൈവിധ്യമാർന്ന കടകൾ എന്നിവയ്ക്ക് പേരുകേട്ട പ്രശസ്തമായ പരമ്പരാഗത സൂഖ് ആണിത്. 

അൽ അഹ്‌സ ഗവർണറേറ്റിലെ സെൻട്രൽ അൽ ഹുഫൂഫിൽ സ്ഥിതി ചെയ്യുന്ന ഈ സൂഖ്  ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക്, കൾചറൽ ഓർഗനൈസേഷൻ (യുനെസ്കോ) 2018 ലെ ലോക പൈതൃക പട്ടികയിൽ സൂഖ് ഇടം നേടിയിട്ടുണ്ട്. 

ADVERTISEMENT

1822 ൽ നിർമിച്ചതെന്ന് കരുതുന്ന സൂഖ്  7,000 ചതുരശ്ര മീറ്റർ ആണ്. 14 ഗേറ്റുകളും 422-ലധികം കടകളുമുണ്ട്.  കൊത്തിയെടുത്ത തടി വാതിലുകൾ കൊണ്ടാണ് വിൽപനശാലകൾ അലങ്കരിച്ചിരിക്കുന്നത്. നടപ്പാതകൾ വിളക്കുകളാൽ പ്രകാശിതമാണ്.  സന്ദർശകർക്ക് വസ്ത്രങ്ങൾ,  അബായകൾ, ഹാൻഡ്ബാഗുകൾ, ഭക്ഷണം, പാത്രങ്ങൾ, സ്വർണ്ണം, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടുത്തെ കടകളിൽ സുലഭമാണ്. 

പുരാതന അയൽപക്കങ്ങൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങൾ, പള്ളികൾ, മറ്റ് പരമ്പരാഗത വിപണികൾ തുടങ്ങിയ മറ്റ് പൈതൃക സ്ഥലങ്ങൾക്കൊപ്പം അൽ-അഹ്സയുടെ ചരിത്രപരവും സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന  സുപ്രധാന സാമ്പത്തിക പങ്ക് അൽ ഖൈസരിയ സൂഖ് വഹിക്കുന്നുണ്ട്.

English Summary:

Qaisariya Souq: Historic market in the heart of Al-Ahsa