റാസൽഖൈമയിൽ ‘കാലവർഷം’; രാജ്യത്ത് തണുപ്പ് കൂടി
റാസൽഖൈമ ∙ കേരളത്തിലെ കാലവർഷത്തെ അനുസ്മരിപ്പിച്ച് റാസൽഖൈമയിൽ ഇടിയോടുകൂടി ശക്തമായ കാറ്റും മഴയും.
റാസൽഖൈമ ∙ കേരളത്തിലെ കാലവർഷത്തെ അനുസ്മരിപ്പിച്ച് റാസൽഖൈമയിൽ ഇടിയോടുകൂടി ശക്തമായ കാറ്റും മഴയും.
റാസൽഖൈമ ∙ കേരളത്തിലെ കാലവർഷത്തെ അനുസ്മരിപ്പിച്ച് റാസൽഖൈമയിൽ ഇടിയോടുകൂടി ശക്തമായ കാറ്റും മഴയും.
റാസൽഖൈമ ∙ കേരളത്തിലെ കാലവർഷത്തെ അനുസ്മരിപ്പിച്ച് റാസൽഖൈമയിൽ ഇടിയോടുകൂടി ശക്തമായ കാറ്റും മഴയും. ഇന്നലെ രാവിലെ ആറിനു തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളിലായി മണിക്കൂറുകളോളം തുടർന്നു.
റാസൽഖൈമയിലെ ജസീറ അൽ ഹംറ, ദിഗ്ദാഗ, ഹംറാനിയ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഉമ്മുൽഖുവൈനിൽനിന്ന് ആരംഭിച്ച നേരിയ മഴ എമിറേറ്റ്സ് റോഡും കടന്ന് റാസൽഖൈമയിൽ എത്തുമ്പോഴേക്കും ശക്തിപ്രാപിക്കുകയായിരുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളിലും നേരിയ മഴ പെയ്തു. ഇതോടെ രാജ്യത്ത് തണുപ്പ് കൂടി.
വടക്കുകിഴക്ക് ഭാഗങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.