അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം
![abdul-rahim-saudi-jail abdul-rahim-saudi-jail](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/10/25/abdul-rahim-saudi-jail.jpg?w=1120&h=583)
Mail This Article
റിയാദ്∙ റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അബ്‌ദുൽ റഹീമും കുടുംബവും. ജൂലൈ 2ന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ഇതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
മുൻ സിറ്റിങ്ങിൽ പബ്ലിക് പ്രോസിക്യൂഷൻ കേസുമായി ബന്ധപ്പെട്ട് നൽകിയ വാദത്തിൽ റഹീമിന്റെ അഭിഭാഷകർ മറുപടി നൽകിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി വിധി വരേണ്ടത്.കഴിഞ്ഞ മാസം കേസ് പരിഗണിച്ചിരുന്നുവെങ്കിലും വാദം പൂർത്തിയായില്ല. കേസ് കൂടുതൽ പഠിക്കാനായി മാറ്റിവെക്കുകയായിരുന്നു.
റഹീം കേസിന്റെ നടപടികൾ പിന്തുടരുന്നത് ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും, പ്രതിഭാഗം വക്കീലുമാണ്. അനുകൂല വിധി വന്നാൽ ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്