സൗദി ദേശീയ പൈതൃക റജിസ്റ്ററിൽ 3202 പുതിയ സൈറ്റുകൾ ഇടംപിടിച്ചു

സൗദി അറേബ്യയുടെ ദേശീയ നഗര പൈതൃക റജിസ്റ്ററിൽ 3,202 പുതിയ സൈറ്റുകൾ ചേർത്തതായി ഹെറിറ്റേജ് കമ്മീഷൻ പ്രഖ്യാപിച്ചു.

റിയാദ്∙ സൗദി അറേബ്യയുടെ ദേശീയ നഗര പൈതൃക റജിസ്റ്ററിൽ 3,202 പുതിയ സൈറ്റുകൾ ചേർത്തതായി ഹെറിറ്റേജ് കമ്മീഷൻ പ്രഖ്യാപിച്ചു. ഇതോടെ മൊത്തം സൈറ്റുകളുടെ എണ്ണം 28,202 ആയി.
ഈ നാഴികക്കല്ല് സൗദി അറേബ്യയുടെ പൈതൃകത്തിന്‍റെ സമ്പന്നതയും വൈവിധ്യവും അടിവരയിടുന്നതാണ്. രാജ്യത്തിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ നിധികൾ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കമ്മീഷന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.
പുതുതായി റജിസ്റ്റർ ചെയ്ത സൈറ്റുകളിൽ 16 എണ്ണം റിയാദിലും 8 എണ്ണം മക്കയിലും 1 ഖസിമിലും 2 ഈസ്റ്റേൺ റീജനിലും 3,170 അസീറിലും 2 ഹെയിലിലും 2 നജ്‌റാനിലും 2 അൽ-ബഹയിലും സ്ഥിതി ചെയ്യുന്നു. പൈതൃക കമ്മീഷന്‍റെ ഡയറക്ടർ ബോർഡിന്‍റെ തീരുമാനത്തെത്തുടർന്ന് പുരാവസ്തുക്കൾ, മ്യൂസിയങ്ങൾ, നഗര പൈതൃക നിയമം എന്നിവ അനുസരിച്ചാണ് റജിസ്ട്രേഷൻ നടത്തിയത്.
രാജ്യത്തിന്‍റെ പൈതൃകം സംരക്ഷിക്കുന്നതിൽ പൊതുജന പങ്കാളിത്തത്തിന്‍റെ പ്രാധാന്യം പൈതൃക കമ്മീഷൻ വ്യക്തമാക്കി.