റിപ്പബ്ലിക് ദിനാഘോഷം അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും

അബുദാബി/ദുബായ് ∙ ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനാഘോഷം 26ന് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടത്തും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും ഇന്ത്യൻ പതാക ഉയർത്തും. ഇന്ത്യൻ എംബസിയിൽ രാവിലെ 8ന് സ്ഥാനപതി സഞ്ജയ് സുധീറും ദുബായ് ഇന്ത്യൻ

അബുദാബി/ദുബായ് ∙ ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനാഘോഷം 26ന് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടത്തും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും ഇന്ത്യൻ പതാക ഉയർത്തും.
ഇന്ത്യൻ എംബസിയിൽ രാവിലെ 8ന് സ്ഥാനപതി സഞ്ജയ് സുധീറും ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 7ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവനുമാണ് ദേശീയ പതാക ഉയർത്തുക. തുടർന്ന് സന്ദർശകരെ അഭിസംബോധന ചെയ്യുന്ന ഇരുവരും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക്ദിന സന്ദേശം വായിക്കും.
ദുബായ് ഇന്ത്യൻ ഹൈസ്കൂളിലും വിവിധ എമിറേറ്റുകളിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 26 വാരാന്ത്യ അവധി ദിവസമായതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ഇപ്രാവശ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.