റിയാദ്∙ സൗദിയിൽ അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം വരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിങ് മേഖലയിൽ അഞ്ചു ഘട്ടങ്ങളായി നിർബന്ധിത സൗദിവൽക്കരണ അനുപാതം ഉയർത്തും. ഇതിൽ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിൽ അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം വരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്.

വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിങ് മേഖലയിൽ അഞ്ചു ഘട്ടങ്ങളായി നിർബന്ധിത സൗദിവൽക്കരണ അനുപാതം ഉയർത്തും. ഇതിൽ ആദ്യ ഘട്ടം ഒക്ടോബർ 10ന് നിലവിൽ വരും. അക്കൗണ്ടിങ് പ്രൊഫഷനിൽ അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ആദ്യ ഘട്ടത്തിൽ 40 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. അഞ്ചാം ഘട്ടത്തിൽ ഈ സ്ഥാപനങ്ങൾ 70 ശതമാനം സൗദിവൽക്കരണം പാലിക്കണം.

ADVERTISEMENT

മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയവുമായി സഹകരിച്ച് എൻജിനീയറിങ് സാങ്കേതിക തൊഴിലുകളിൽ ജൂലൈ 23 മുതൽ നിർബന്ധിത സൗദിവൽക്കരണം 30 ശതമാനമായി ഉയർത്തും. എൻജിനീയറിങ് സാങ്കേതിക തൊഴിലുകളിൽ അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

ഡെന്‍റൽ മെഡിസിൻ, ഫാർമസി, അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ അടക്കം 269 പ്രൊഫഷനുകളിലാണ് സൗദിവത്ക്കരണം. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ജൂലൈ 23 മുതൽ ഫാർമസി മേഖലയിൽ സൗദിവൽക്കരണ അനുപാതം ഉയർത്തും. കമ്മ്യൂണിറ്റി ഫാർമസി, മെഡിക്കൽ കോംപ്ലക്സ് മേഖലയിൽ 35 ശതമാനവും ആശുപത്രികളിലെ ഫാർമസി മേഖലയിൽ 65 ശതമാനവും മറ്റു ഫാർമസികളിൽ 55 ശതമാനവുമായാണ് നിർബന്ധിത സൗദിവൽക്കരണം ഉയർത്തുക. അഞ്ചും അതിൽ കൂടുതലും ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.

ADVERTISEMENT

ഡെന്‍റൽ മെഡിസിൻ മേഖലയിൽ രണ്ടു ഘട്ടങ്ങളായാണ് നിർബന്ധിത സൗദിവൽക്കരണം. ജൂലൈ 23ന് പ്രാബല്യത്തിൽ വരുന്ന ആദ്യ ഘട്ടത്തിൽ 45 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. പന്ത്രണ്ടു മാസത്തിനു ശേഷം സൗദിവൽക്കരണം 55 ശതമാനമായി ഉയരും.

English Summary:

Saudization to be implemented in 269 professions in Saudi Arabia