പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം; ചരിത്ര നേട്ടം സ്വന്തമാക്കിയത് ഷെയ്ഖ അലി അൽ ജാബർ

കുവൈത്ത് സിറ്റി∙ ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുവൈത്തിലും സമീപ മേഖലയിലും യോഗ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഷെയ്ഖ അലി അൽ ജാബർ അൽ

കുവൈത്ത് സിറ്റി∙ ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുവൈത്തിലും സമീപ മേഖലയിലും യോഗ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിനാണ് ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം ലഭിച്ചത്.
∙ ആരാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്?
രാജകുടുംബാംഗമായ ഷെയ്ഖ എ.എൽ.ജെ. അൽ സബാഹ് അഭിഭാഷക, സംരംഭക, മാനുഷികാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. 2001ലാണ് ഷെയ്ഖ തന്‍റെ 'യോഗ' യാത്ര ആരംഭിച്ചത്. 2014ൽ കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരത്മ സ്ഥാപിച്ചു. ദാരത്മ എന്ന പേര് അറബി പദമായ 'ദാർ' (വീട്) എന്ന പദവും 'ആത്മ' (ആത്മാവ്) എന്ന സംസ്കൃത പദവും ചേർത്തുള്ളതാണ്. യോഗ പഠിപ്പിക്കുന്നതിന് ലൈസൻസ് നേടിയതിനു പുറമേ, കുവൈത്തിൽ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
∙മോദി-ഷെയ്ഖ കൂടിക്കാഴ്ച
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ കുവൈത്ത് സന്ദർശന വേളയിൽ ഷെയ്ഖ എ.എൽ.ജെ. അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗയ്ക്കും ഫിറ്റ്നസിനും വേണ്ടിയുള്ള ഷെയ്ഖയുടെ അർപ്പണബോധം, ഗൾഫ് മേഖലയിലെ സംഭാവനകൾ, കൂടാതെ യുവാക്കൾക്കിടയിൽ യോഗയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള കാര്യങ്ങൾ സംസാരിച്ചതായി മോദി എക്സ് പ്ലാറ്റ്ഫോമിൽ വിവരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കല, സാംസ്കാരിക മേഖലയിൽ അടക്കം ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
∙കുവൈത്ത് ഇന്ത്യൻ എംബസി
ഇന്ത്യയുടെ അഭിമാനകരമായ സിവിലിയൻ അവാർഡുകളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യ കുവൈത്ത് സ്വദേശിയായ ഷെയ്ഖ എ.എൽ.ജെ. അൽ സബാഹിനെ കുവൈത്ത് ഇന്ത്യൻ എംബസി അഭിനന്ദിച്ചു. രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് കുവൈത്ത് എംബസിയുടെ കീഴിൽ നടത്തുന്ന യോഗ സെഷനുകളിൽ ഷെയ്ഖയുടെ നിറസാന്നിധ്യം ഉണ്ടാകാറുണ്ട്. ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന്‍റെ പുരസ്കാരം യോഗയോടുള്ള ആഗോള അംഗീകാരത്തിനൊപ്പം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധവും എടുത്തുകാണിക്കുന്നു.
ഇത്തവണ 7 പേർക്ക് പത്മവിഭൂഷൺ, 19 പേർക്ക് പത്മഭൂഷൺ, 113 പേർക്ക് പത്മശ്രീ എന്നിവ ലഭിച്ചിട്ടുണ്ട്. ഇതിൽ 23 പേർ വനിതകളാണ്. 10 പേർ വിദേശികൾ/എൻആർഐ/പിഐഒ/ഒസിഐ വിഭാഗത്തിലും 13 പേർക്ക് മരണാനന്തര ബഹുമതികളുമാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പുരസ്കാരം പിന്നീട് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.