ദുബായില്‍ താമസം, അബുദാബിയില്‍ ജോലി: ഇനിയെല്ലാം എത്ര എളുപ്പം; അതിവേഗത്തിൽ പായാൻ ഇത്തിഹാദ് റെയില്‍, കുതിക്കാനൊരുങ്ങി റിയല്‍ എസ്റ്റേറ്റ്

ദുബായ്∙ മിഡില്‍ ഈസ്റ്റിന്റെ ഗതാഗത ചരിത്രത്തില്‍ നിർണായകമാകും ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല. യുഎഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് കുതിക്കുന്ന ഇത്തിഹാദ് റെയില്‍ പാത എമിറേറ്റുകള്‍ക്കിടയിലെ യാത്രസൗകര്യം വർധിപ്പിക്കും. ഇതോടൊപ്പം തന്നെ ദുബായ്ക്കും അബുദാബിക്കും
ദുബായ്∙ മിഡില്‍ ഈസ്റ്റിന്റെ ഗതാഗത ചരിത്രത്തില്‍ നിർണായകമാകും ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല. യുഎഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് കുതിക്കുന്ന ഇത്തിഹാദ് റെയില്‍ പാത എമിറേറ്റുകള്‍ക്കിടയിലെ യാത്രസൗകര്യം വർധിപ്പിക്കും. ഇതോടൊപ്പം തന്നെ ദുബായ്ക്കും അബുദാബിക്കും
ദുബായ്∙ മിഡില്‍ ഈസ്റ്റിന്റെ ഗതാഗത ചരിത്രത്തില്‍ നിർണായകമാകും ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല. യുഎഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് കുതിക്കുന്ന ഇത്തിഹാദ് റെയില്‍ പാത എമിറേറ്റുകള്‍ക്കിടയിലെ യാത്രസൗകര്യം വർധിപ്പിക്കും. ഇതോടൊപ്പം തന്നെ ദുബായ്ക്കും അബുദാബിക്കും
ദുബായ് ∙ മിഡില്‍ ഈസ്റ്റിന്റെ ഗതാഗത ചരിത്രത്തില്‍ നിർണായകമാകും ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല. യുഎഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് കുതിക്കുന്ന ഇത്തിഹാദ് റെയില്‍ പാത എമിറേറ്റുകള്‍ക്കിടയിലെ യാത്രസൗകര്യം വർധിപ്പിക്കും. ഇതോടൊപ്പം തന്നെ ദുബായ്ക്കും അബുദാബിക്കും ഇടയില്‍ 30 മിനിറ്റിനുള്ളില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന ആദ്യത്തെ അതിവേഗ, ഓള്‍ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ ഇത്തിഹാദ് റെയില്‍ ശൃംഖല ജനുവരി 23നാണ് പ്രഖ്യാപിച്ചത്.
മണിക്കൂറില്‍ 350 കിലോമീറ്റർ വേഗതയിലാണ് ഇത്തിഹാദ് റെയിലിലൂടെ ട്രെയിനോടുക. ഈ എമിറേറ്റുകള്‍ക്കിടയില്‍ 6 സ്റ്റേഷനുകളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുളളത്. റീം ഐലൻഡ് സാദിയാത്ത്, യാസ് ഐലൻഡ്, സായിദ് രാജ്യാന്തര വിമാനത്താവളം, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, അല്‍ ജദഫ്. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായ ഫുജൈറയിലെ സകാംകം, ഷാർജ യൂണിവേഴ്സിറ്റി സിറ്റി എന്നീ രണ്ട് സ്റ്റേഷനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മെട്രോ, ബസ് ഗതാഗത സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഇത്തിഹാദ് റെയില്‍ അതിവേഗ ട്രെയിന്‍ സർവീസ് നടപ്പിലാക്കുക. യാത്രാ സമയം ചുരുങ്ങുന്നതോടെ നിരവധി പേർ ഇത്തിഹാദ് അതിവേഗ ട്രെയിനിനെ ആശ്രയിക്കുമെന്നാണ് വിലയിരുത്തുന്നത്. ദുബായില്‍ നിന്ന് അബുദാബിയില്‍ എത്താന്‍ ബസില്‍ രണ്ട് മണിക്കൂറും കാറില്‍ ഒന്നരമണിക്കൂറുമാണ് ആവശ്യമായ യാത്രസമയം.
ഇത് 30 മിനിറ്റായി ചുരുങ്ങുന്നതോടെ കൂടുതല്‍ പേർ യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കും. അതിവേഗ ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും വന്‍ കുതിപ്പ് പ്രതീക്ഷിക്കാം. പ്രത്യേകിച്ചും സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുളള മേഖലയിലെ വസ്തു വിലയില്‍ 10 മുതല്‍ 15 ശതമാനം വരെ വർധനവുണ്ടായേക്കും. 2009 ല്‍ മെട്രോ പ്രവർത്തനം ആരംഭിച്ച സമയത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 20 മുതല്‍ 30 ശതമാനം വരെ വർധനവാണുണ്ടായതെന്ന് തോണ്‍ബെറി റിയല്‍ എസ്റ്റേറ്റ് സിഇഒ ബഷീർ പറയുന്നു.
പ്രത്യേകിച്ചും ദുബായ് മറീന, ജെഎല്‍റ്റി ഭാഗങ്ങളില്‍ ഈ കുതിപ്പ് പ്രകടമായിരുന്നു. ഇത്തിഹാദ് റെയിലിനൊപ്പം തന്നെ ദുബായ് മെട്രോ വിപുലീകരണവും നടപ്പിലാകുന്നതോടെ ദുബായ് റിയല്‍ എസ്റ്റേറ്റില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയർച്ചയുണ്ടാകും. മെട്രോയുടെ ബ്ലൂ, പിങ്ക് സോണുകളാണ് ഇനി വരാനിരിക്കുന്നത്. ഇത്തിഹാദ് റെയിലിനെ കൂടി ബന്ധിപ്പിച്ചാണ് മെട്രോ വികസനവും നടപ്പിലാകുന്നത്. ഇത് തീർച്ചയായും ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാക്കും. ദുബായ് - അബുദാബി യാത്ര സമയം കുറയുന്നതോടെ കൂടുതല്‍ പേർക്ക് ദുബായില്‍ താമസിക്കാനും അബുദാബിയില്‍ ജോലി ചെയ്യാനും സാധിക്കും.
അതുപോലെ തന്നെ തിരിച്ചും. ആവശ്യക്കാർ കൂടുന്നതോടെ സ്വാഭാവികമായും വിലയും കൂടുമെന്ന് ബഷീർ പറയുന്നു. അബുദാബിയില്‍ ദ്വീപുകളില്‍ നിലവില്‍ വലിയ പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇത്തിഹാദ് റെയില്‍ സ്റ്റേഷനുകള്‍ വരുന്ന റീം ഐലൻഡ്, സാദിയാത്ത്, യാസ് ഐലൻഡ് എന്നിവിടങ്ങളിലെല്ലാം വസ്തുവില സമീപ വർഷങ്ങളില്‍ ഉയർന്നുനില്‍ക്കുകയാണ്. ഇത്തിഹാദ് സ്റ്റേഷനുകള്‍ കൂടി വരുന്നതോടെ ഇവിടെ ഇനിയും ആവശ്യക്കാരേറുമെന്നതില്‍ സംശയമില്ല.
യുഎഇയെ മാത്രമല്ല, ഒമാന്‍ ഉള്‍പ്പടെയുളള ജിസിസി രാജ്യങ്ങളെ കൂടി യോജിപ്പിച്ചാണ് റെയില്‍ ശൃംഖല ഒരുങ്ങുന്നത് എന്നതും പ്രധാനമാണ്. അബുദാബിയെ ഒമാനിലെ സോഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ദീർഘകാല നിക്ഷേപമെന്ന രീതിയില്‍ വസ്തുവാങ്ങിയിടുന്നവരുടെ എണ്ണത്തില്‍ സമീപവർഷങ്ങളില്‍ വർധനവുണ്ടായിട്ടുണ്ട്. ഇത്തിഹാദ് റെയില്‍ വികസനം മുന്നില്‍ കണ്ട് വസ്തുവാങ്ങുന്നവരുമുണ്ട്. റെയില്‍ വെ സ്റ്റേഷന് സമീപമുളള വസ്തുവിലയില്‍ ക്രമാനുഗതമായ വർധനവാണ് പ്രതീക്ഷിക്കുന്നത്.
കടല്‍തീരത്തെ, ജലാശയങ്ങളെ അഭിമുഖീകരിക്കുന്ന വാട്ടർഫ്രണ്ട് വസ്തുപദ്ധതികള്‍ക്ക് എപ്പോഴും ആവശ്യക്കാരേറെയുണ്ട്. ദുബായിലെ പാം ജുമൈറ, ക്രീക്ക് മേഖലകളും അബുദബിയിലെ റീം, യാസ്,സാദിയാത്ത് മേഖലകളും എപ്പോഴും ആവശ്യക്കാരുളള മേഖലകളാണ്. ട്രെയിന്‍ യാത്രാ സൗകര്യം കൂടി വരുന്നതോടെ ഇവിടെ ഇനിയും വില ഉയരും, ബഷീർ പറയുന്നു. ഇത്തിഹാദ് സ്റ്റേഷന്‍ പ്രഖ്യാപിച്ച ജദഫ് വാട്ടർ ഫ്രണ്ട് മേഖലയാണ്. ഇവിടെയും വസ്തുവിലയില്‍ ഗണ്യമായ ഉയർച്ചയുണ്ടാകും. 5 മുതല്‍ 7 ശതമാനം വരെ വില ഉയരുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുളള വിലയിരുത്തല്‍.
ദുബായ് സൗത്താണ് നിലവില്‍ ദുബായില്‍ വസ്തുവിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുളള മേഖല. അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ഈ മേഖലയിലെ വസ്തുവില ഇനിയും ഉയരും. വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികളെല്ലാം പുതിയ പദ്ധതികള്‍ ഇവിടെ പ്രഖ്യാപിച്ച് നടപ്പിലാക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. സർക്കാരും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അഞ്ച് വർഷത്തിനുളളില്‍ ഇവിടെ സ്ഥലവിലയില്‍ ഗണ്യമായ വർധനവുണ്ടാകും.
കോവിഡ് പോലുളള അപ്രതീക്ഷിത സാഹചര്യങ്ങളില്ലെങ്കില്‍ ദുബായ് അബുദാബി ഉള്‍പ്പടെയുളള എമിറേറ്റുകളിലെ വസ്തുവിലയില്‍ കാര്യമായ കുറവ് സമീപ വർഷങ്ങളില്‍ പ്രതീക്ഷിക്കേണ്ടതില്ല,ബഷീർ പറയുന്നു. പ്രധാന നഗരങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഇത്തിഹാദ് ട്രെയിന്‍ സഞ്ചരിക്കുക. ഈ വർഷം അവസാനത്തോടെ ഇത്തിഹാദ് ട്രെയിന്‍ പാസഞ്ചർ റെയില്‍ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവീസ് തുടങ്ങുന്ന ദിവസമോ ടിക്കറ്റ് നിരക്കോ പ്രഖ്യാപിച്ചിട്ടില്ല. ഗതാഗത മേഖലയ്ക്കൊപ്പം തന്നെ യുഎഇയുടെ സാമ്പത്തികമേഖലയിലും നിർണായകമാകും ഇത്തിഹാദ് റെയില്‍ എന്നാണ് വിലയിരുത്തല്‍.