അബുദാബി∙ 2024ൽ യുഎഇ 3.8 കോടി സൈബർ ആക്രമണങ്ങൾ നേരിട്ടതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.

അബുദാബി∙ 2024ൽ യുഎഇ 3.8 കോടി സൈബർ ആക്രമണങ്ങൾ നേരിട്ടതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ 2024ൽ യുഎഇ 3.8 കോടി സൈബർ ആക്രമണങ്ങൾ നേരിട്ടതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ 2024ൽ യുഎഇ 3.8 കോടി സൈബർ ആക്രമണങ്ങൾ നേരിട്ടതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിൽ മുൻവർഷത്തെക്കാൾ 36.5 ശതമാനം നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് ആനുപാതികമായി സൈബർ ആക്രമണങ്ങളും പെരുകിയതായും ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും കൗൺസിൽ അറിയിച്ചു.

ഉപഭോക്താക്കൾക്കിടയിൽ വൻ പ്രചാരം നേടിയ പ്രമോഷൻ പദ്ധതികളായ ബ്ലാക്ക് ഫ്രൈഡേ, സൈബർ മൺഡേ തുടങ്ങി പരിമിത സമയം നൽകി എത്തുന്ന സൈബർ തട്ടിപ്പുകൾ വ്യാപകമാണ്. ഡിജിറ്റൽ വോലറ്റുകൾ പോലുള്ള സുരക്ഷിത പേയ്മെന്റ് രീതികൾ ഉപയോഗിച്ചും വിശ്വസനീയ ഷോപ്പിങ് വെബ്സൈറ്റുകളിലൂടെയും മാത്രമേ ഓൺലൈൻ ഇടപാട് നടത്താവൂ.  സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

ADVERTISEMENT

നിശ്ചിത സമയത്തിനകം വാങ്ങുന്നവർ ഉൽപന്നത്തിന്റെ 10 ശതമാനമോ നാലിലൊന്നോ പകുതിയോ വില നൽകിയാൽ മതിയെന്നു പറഞ്ഞ് എത്തുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങളിൽ വഞ്ചിതരാകരുത്. ഇത്തരം ലിങ്കിൽ പ്രവേശിച്ച് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളും ഒടിപിയും നൽകിയാൽ നിമിഷ നേരം കൊണ്ട് അക്കൗണ്ട് കാലിയാകും. യഥാർഥ കമ്പനികളുടെ ഓഫറുകളോട് സാമ്യം തോന്നുംവിധം വ്യാജ വെബ്സൈറ്റ് നിർമിച്ചാണ് പലപ്പോഴും തട്ടിപ്പ് നടത്തുന്നത്.

അവധിക്കാല ഓഫറുകളിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് സൗജന്യമായി വീട്ടിലെത്തിക്കുമെന്നും ‘ഇന്ന് ഓർഡർ നൽകുന്നവർക്ക് പ്രത്യേക ഇളവ്’ എന്നും പ്രലോഭിപ്പിച്ച് എത്തുന്ന പരസ്യങ്ങളും സൂക്ഷിക്കണം. ഇന്ന് സാധനങ്ങൾ അയയ്ക്കാൻ സാധിക്കില്ലെന്നും പേയ്മെന്റ് വിശദാംശങ്ങൾ ക്ലിക്ക് ചെയ്ത് ഉടൻ പരിശോധിക്കണമെന്നും പറഞ്ഞു വരുന്ന ലിങ്കിൽ പ്രവേശിച്ചാലും അക്കൗണ്ടിലെ പണം നഷ്ടമാകും. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുകയാണ് ലക്ഷ്യം.

ADVERTISEMENT

ശ്രദ്ധിക്കാൻ
∙ സുരക്ഷിത ഇടപാടുകൾക്കായി ഡിജിറ്റൽ വോലറ്റുകൾ ഉപയോഗിക്കുക
∙ ഓൺലൈൻ ഇടപാടിനായി കുറഞ്ഞ ക്രെഡിറ്റ് പരിധിയുള്ള കാർഡ് ഉപയോഗിക്കുക.
∙ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കിടുകയോ ചെയ്യരുത്.
∙ വെബ്സൈറ്റിൽ പ്രവേശിക്കുന്നതിന് മുൻപ് സുരക്ഷിതമാണോ എന്ന് പരിശോധിക്കുക.
∙ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പതിവായി പരിശോധിച്ച് അനധികൃത ഇടപാടില്ലെന്ന് ഉറപ്പാക്കുക.
∙ വിശ്വസനീയമല്ലാത്തതോ സംശയാസ്പദമോ ആയ വ്യാപാരികളുമായുള്ള ഇടപാടുകൾ ഒഴിവാക്കുക
∙ ഇമെയിൽ, എസ്എംഎസ്, ചാറ്റ് വഴി ലഭിക്കുന്ന ലിങ്കിലൂടെ പണം അടയ്ക്കാതിരിക്കുക
∙ യഥാർഥ കമ്പനിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഇടപാട് നടത്തുക.

English Summary:

UAE Cyber Security Council Reports 3.8 crores Cyber Attacks in 2024

Show comments