അബുദാബി ∙ നാട്ടിലുള്ള സ്വത്ത് വിൽക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരിൽനിന്ന് (എൻആർഐ) അധിക നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

അബുദാബി ∙ നാട്ടിലുള്ള സ്വത്ത് വിൽക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരിൽനിന്ന് (എൻആർഐ) അധിക നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ നാട്ടിലുള്ള സ്വത്ത് വിൽക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരിൽനിന്ന് (എൻആർഐ) അധിക നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ നാട്ടിലുള്ള സ്വത്ത് വിൽക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരിൽനിന്ന് (എൻആർഐ) അധിക നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് വ്യാപകമായി ഇ-മെയിൽ അയച്ചാണ് പ്രവാസികൾ ആവശ്യം കടുപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നികുതി പരിഷ്കാരങ്ങളിൽ സ്വദേശി-പ്രവാസി വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാ ഇന്ത്യക്കാർക്കും ഒരേ നികുതി നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം.

 2024ലെ ധനകാര്യ ബില്ലിൽ അവതരിപ്പിച്ച നികുതി പരിഷ്ക്കാരങ്ങളിൽ (ക്യാപിറ്റൽ ഗെയിൻ ടാക്സ്) നാട്ടിലുള്ളവർ (റസിഡന്റ്) പണപ്പെരുപ്പത്തിന്റെ ആനുകൂല്യത്തോടെയാണെങ്കിൽ 20 ശതമാനവും ആനുകൂല്യം ഇല്ലാതെയാണെങ്കിൽ 12.5 ശതമാനവും നികുതി അടയ്ക്കണം. എന്നാൽ പ്രവാസി ഇന്ത്യക്കാർക്ക് പണപ്പെരുപ്പത്തിന്റെ ആനുകൂല്യം ഇല്ലാതെ തന്നെ 12.5 ശതമാനം അടയ്ക്കേണ്ടിവരുന്നു. ഇതനുസിച്ച് നഷ്ടത്തിനാണ് വസ്തു വിൽക്കേണ്ടിവരുന്നതെങ്കിലും പ്രവാസികൾ ടാക്സ് അടയ്ക്കേണ്ടിവരുന്നു. വസ്തു വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഉള്ള വിലയിലെ വ്യത്യാസമുള്ള തുകയ്ക്ക് മുഴുവനും (പണപ്പെരുപ്പം നോക്കാതെ) ടാക്സ് അടയ്ക്കേണ്ടിവരും.

ADVERTISEMENT

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം  എൻആർഐ ഇന്ത്യയിൽ പ്രോപ്പർട്ടിയിൽ  നിക്ഷേപിക്കുമ്പോൾ നാട്ടിലുള്ളവരെ (റസിഡന്റ് ടാക്സ് പെയേഴ്സ്) പോലെയാണ് പരിഗണിക്കുന്നത്. എന്നാൽ അത് വിൽക്കുമ്പോൾ പുതിയ ഇൻകം ടാക്സ് നിയമപ്രകാരം പ്രവാസികൾ കൂടുതൽ നികുതി അടയ്ക്കേണ്ടിവരുന്നു എന്നതാണ് വിവേചനം.

നികുതി ഇളവിൽ പ്രവാസി ഇന്ത്യക്കാരോടുള്ള വിവേചനം അവസാനിപ്പിച്ച്  ബജറ്റിൽ പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ-മെയിൽ ക്യാംപെയ്ൻ ശക്തമാക്കുന്നത്.

ADVERTISEMENT

ഈ നിയമപ്രകാരം 36 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിവന്ന കുവൈത്തിലെ പ്രവാസിക്കുവേണ്ടി ജിസിസിയിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് ശ്രീജിത്ത് കുനിയിൽ മുഖേന കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഇതോടനുബന്ധിച്ച് ധനമന്ത്രിക്കുള്ള ഇമെയിൽ ക്യാംപെയിനിൽ എല്ലാ പ്രവാസി ഇന്ത്യക്കാരും ഭാഗഭാക്കാകണമെന്നും ആവശ്യപ്പെട്ടു. പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീനും ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിനും ധനമന്ത്രിക്കും നിവേദനം നൽകി.  

English Summary:

Indian expatriates have sent an email to Union Finance Minister Nirmala Sitharaman