ദുബായ് ∙ ദുബായിലെ വാഹന യാത്രയ്ക്ക് നാളെ മുതൽ ചെലവേറും.

ദുബായ് ∙ ദുബായിലെ വാഹന യാത്രയ്ക്ക് നാളെ മുതൽ ചെലവേറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ വാഹന യാത്രയ്ക്ക് നാളെ മുതൽ ചെലവേറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ വാഹന യാത്രയ്ക്ക് നാളെ മുതൽ ചെലവേറും. തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന 'വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം' നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണ് യാത്രാ ചെലവ് കൂടുക.

ഒരു തവണ ഒരു ദിശയിൽ സാലിക് ഗേറ്റുകളെല്ലാം കടക്കേണ്ടിവരുന്ന ഒരാൾക്ക് 60 ദിർഹമും ഇരു ദിശകളിലേക്കും കടക്കേണ്ടിവരുന്നവർക്ക് 120 ദിർഹമും നൽകണം. ഇപ്പോഴിത് യഥാക്രമം 40, 80 ദിർഹമായിരുന്നു. ഇങ്ങനെ മാസത്തിൽ 26 പ്രവൃത്തി ദിവസങ്ങളിൽ വാഹനമോടിച്ച് പോകുന്ന ഒരാൾക്ക് സാലിക് ഇനത്തിൽ മാത്രം നൽകേണ്ടിവരുന്നത് 3120 ദിർഹം. ഇന്ധന വിലയും ചേർത്താൽ ശമ്പളത്തിന്റെ ഭൂരിഭാഗവും ഇതിനായി മാറ്റിവയ്ക്കേണ്ട സ്ഥിതി.

ADVERTISEMENT

∙ തിരക്കേറിയ സമയം 6 ദിർഹം
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും ആണ് തിരക്കേറിയ സമയം. ഈ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കുന്നവർക്കാണ് ഒരു സാലിക്കിന് 6 എന്ന തോതിൽ 10 സാലിക്കിന് 60 ദിർഹം നൽകേണ്ടിവരിക.

അൽസഫ സാലിക് ഗേറ്റ്.

∙ തിരക്കു കുറഞ്ഞ സമയം 4 ദിർഹം
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ ഒന്നു വരെയും സാലിക് ഗേറ്റ് കടന്നാൽ 4 ദിർഹം വീതം ഈടാക്കും. ഞായറാഴ്ചകളിലും 4 ദിർഹമാണ് ഈടാക്കുക. ദുബായിൽ ജോലി ചെയ്ത് ഷാർജയിൽ താമസിക്കുന്നവർ സാലിക്കിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഒന്നുകിൽ വാഹനം മെട്രൊ പാർക്കിങിൽ നിർത്തിയിട്ട് ട്രെയിനിലോ ബസിലോ യാത്ര ചെയ്യേണ്ടിവരും. 

ADVERTISEMENT

നേരത്തെ പുറപ്പെട്ട് രാവിലെ 6ന് മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തുകയും അർധ രാത്രി ഒരു മണിക്ക് ശേഷം തിരിച്ചുപോവുകയും ചെയ്യുക പ്രായോഗികമല്ലാത്തതിനാൽ താമസം ഓഫിസിന്റെ പരിസരത്തേക്കു മാറ്റുകയാണ് മറ്റൊരു പോംവഴി. അതിന് ദുബായിലെ ഉയർന്ന വാടകയും പാർക്കിങ് നിരക്കും വെല്ലുവിളിയായി നിൽക്കുന്നു.

ചിത്രം: മനോരമ

∙ മാർച്ച് മുതൽ കൂടും; പാർക്കിങ് നിരക്കും 
ദുബായിൽ പുതിയ പാർക്കിങ് നിരക്കും മാർച്ച് മുതൽ വർധിക്കും. സ്റ്റാൻഡേർഡ്, പ്രീമിയം, ഗ്രാൻഡ് ഇവന്റ്സ് പാർക്കിങ് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ പ്രീമിയം പാർക്കിങിന് മണിക്കൂറിൽ 6 ദിർഹം ഈടാക്കും.

ADVERTISEMENT


∙ പുലർച്ചെ 1–6 സൗജന്യം
എന്നാൽ പുലർച്ചെ ഒന്നു മുതൽ രാവിലെ 6 വരെ സാലിക് കടക്കുന്നവർക്ക് ടോൾ ഈടാക്കില്ല.

English Summary:

Salik to begin variable toll rates from January 31 in Dubai