'ഐക്യത്തിന്റെ വെളിച്ചം': ഒന്നാം പിറന്നാൾ ആഘോഷത്തിന് ഒരുങ്ങി ബിഎപിഎസ് ഹിന്ദുമന്ദിർ

അബുദാബി ∙ അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ കഴിഞ്ഞ വർഷം സന്ദർശിച്ചത് 22 ലക്ഷം പേർ. ക്ഷേത്രം ഉദ്ഘാടനം ചെയ്ത 2024 ഫെബ്രുവരി 14 മുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്. ഒന്നാം വാർഷികം ആഘോഷിക്കുന്ന ക്ഷേത്രത്തിലേക്ക് ദിവസേന നൂറുകണക്കിന്

അബുദാബി ∙ അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ കഴിഞ്ഞ വർഷം സന്ദർശിച്ചത് 22 ലക്ഷം പേർ. ക്ഷേത്രം ഉദ്ഘാടനം ചെയ്ത 2024 ഫെബ്രുവരി 14 മുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്. ഒന്നാം വാർഷികം ആഘോഷിക്കുന്ന ക്ഷേത്രത്തിലേക്ക് ദിവസേന നൂറുകണക്കിന് പേരാണ് എത്തുന്നത്.
സ്വകാര്യ ചടങ്ങായിരുന്നിട്ടും വസന്ത പഞ്ചമിദിന പൂജകൾ (പാട്ടോത്സവ്) നടന്ന ഞായറാഴ്ച മാത്രം 10,000ത്തിലേറെ പേർ ക്ഷേത്രം സന്ദർശിച്ചു. വൈകിട്ട് നടന്ന സാംസ്കാരിക പരിപാടിക്കാണ് കൂടുതൽ പേർ എത്തിയത്. സന്ദർശകരുടെ ഒഴുക്കാണെന്ന് ക്ഷേത്ര മേധാവി ബ്രഹ്മവിഹാരിദാസ് സ്വാമി പറഞ്ഞു. ഐക്യത്തിന്റെ വെളിച്ചമായി മാറുകയാണ് ക്ഷേത്രം. രാഷ്ട്രങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും തമ്മിൽ കൂടുതൽ ഐക്യപ്പെടാൻ ഇത് ഇടയാക്കുന്നെന്നും വ്യക്തമാക്കി.
ഈ മാസം 16ന് നടക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം വാർഷിക ആഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. വൈകിട്ട് 5 മുതൽ രാത്രി 7 വരെ നടക്കുന്ന പരിപാടിയിൽ സർക്കാർ പ്രതിനിധികളും മത, സാമൂഹിക, സാംസ്കാരിക, വ്യാവസായിക മേഖലകളിൽനിന്നുള്ളവരും ഉൾപ്പെടെ 1500 പേരെയാണ് പ്രതീക്ഷിക്കുന്നത്.