ദുബായ്∙ യുഎഇ ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുബായ് പരിസ്ഥിതി, കാലാവസ്ഥാമാറ്റ അതോറിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയിൽ ഒപ്പുവച്ചു. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലോക കാലാവസ്ഥാമാറ്റ പ്രവർത്തനങ്ങളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുബായ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന അതോറിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) പരസ്പര സഹകരണത്തിനുള്ള  ഉടമ്പടിയിൽ ഒപ്പുവച്ചു.

പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലോക കാലാവസ്ഥാ വ്യതിയാന  പ്രവർത്തനങ്ങളുമായി യോജിക്കുന്നതിനുമായി സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ.  ഫെബ്രുവരി നാലിനാണ് യു എ ഇ   ദേശീയ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.  

ADVERTISEMENT

ദുബായ് ജി.ഡി.ആർ.എഫ്.എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബായ് പരിസ്ഥിതി, കാലാവസ്ഥാമാറ്റ അതോറിറ്റി  ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനിയും ചേർന്നാണ്  കരാർ ഒപ്പുവച്ചത്. അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  

ദുബായ് പരിസ്ഥിതി, കാലാവസ്ഥാമാറ്റ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനിയും ജി ഡി ആർ എഫ് എ ദുബായ് ചീഫ് ലഫ് . ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയും സഹകരണ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.ചിത്രത്തിന് കടപ്പാട്: ജിഡിആർഎഫ്എ

ദുബായിയുടെ സുസ്ഥിര ഭാവിയെ അനുസരിച്ചുള്ള പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ തങ്ങളുടെ വകുപ്പിന്റെ പ്രതിബദ്ധത ഉറപ്പാക്കുവെന്ന്  മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും ഭാവി തലമുറകളുടെ ജീവനിലവാരം മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ സഹകരിക്കുന്നു.

ADVERTISEMENT

ഇത് യുഎഇയുടെ ദേശീയ പരിസ്ഥിതി ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണെന്നും ദുബായ് സുസ്ഥിരത മാനദണ്ഡങ്ങളിൽ ഒരു ആഗോള മാതൃകയായി  മാറുന്നതിനും കാലാവസ്ഥാ മാറ്റ വെല്ലുവിളികൾ നേരിടുന്നതിനുമുള്ള നൂതന പരിസ്ഥിതി പ്രവർത്തനങ്ങൾ വികസിപ്പിക്കുക എന്നതാണ്  ലക്ഷ്യമെന്നും ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ്  മുഹമ്മദ് ബിൻ താനി പറഞ്ഞു.

English Summary:

The Dubai Environment and Climate Change Authority and the General Directorate of Residency and Foreigners Affairs (GDRFA) signed an agreement for mutual cooperation 0n UAE National Environment Day.