ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2025ൽ 10 വർഷത്തെ യുഎഇ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു

ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2025ൽ 10 വർഷത്തെ യുഎഇ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2025ൽ 10 വർഷത്തെ യുഎഇ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2025ൽ 10 വർഷത്തെ യുഎഇ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ റസിഡൻസി പെർമിറ്റിന്റെ  വീസയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിപ്പ് പ്രകാരം 20 പേർക്ക് ഈ ഘട്ടത്തിൽ ബ്ലൂ വീസ ലഭിക്കും. 

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികൾക്കായി രൂപകൽപന ചെയ്തതാണ് ബ്ലൂ വീസ. രാജ്യാന്തര സംഘടനകൾ, കമ്പനികൾ, അസോസിയേഷനുകൾ, സർക്കാരിതര സംഘടനകൾ, അംഗങ്ങൾ, ആഗോള അവാർഡ് ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനങ്ങളിലെ വിശിഷ്ട പ്രവർത്തകർ, ഗവേഷകർ എന്നിവരുൾപ്പെടെ പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കാണ് ഈ വീസ നൽകുന്നത്. നേരത്തെ ആരംഭിച്ച ഗോൾഡൻ, ഗ്രീൻ വീസകളുടെ വിപുലീകരണമാണ് ബ്ലൂ വീസ.

ADVERTISEMENT

∙ ബ്ലൂ വീസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ?
യുഎഇ ബ്ലൂ വീസ ലഭിക്കാൻ താൽപര്യമുള്ള, അധികൃതരുടെ നിബന്ധനകൾ പ്രകാരം യോഗ്യതയുള്ളവർ ഐസിപിയിലേയ്ക്ക് നേരിട്ട് അപേക്ഷിക്കാം. അല്ലെങ്കിൽ യുഎഇയിലെ യോഗ്യതയുള്ള അധികാരികളുടെ നാമനിർദ്ദേശം വഴിയും അപേക്ഷിക്കാം. ഐസിപി അതിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും യോഗ്യരായ വ്യക്തികൾക്ക് ബ്ലൂ വീസ സേവനത്തിലേക്ക് എല്ലാ സമയവും പ്രവേശനമുണ്ട്.

ചിത്രത്തിന് കടപ്പാട്: വാം.

∙ ബ്ലൂ വീസ ലഭിച്ചവരിൽ പക്ഷിനിരീക്ഷകൻ ഡോ. റെസാ ഖാനും
പുതുതായി ആരംഭിച്ച ബ്ലൂ വിസയുടെ ആദ്യ സ്വീകർത്താക്കളിൽ പ്രശസ്ത പക്ഷിനിരീക്ഷകനും വന്യജീവി വിദഗ്ധനുമായ ഡോ. റെസ ഖാനും. ഇന്നലെ ബ്ലൂ വീസ ലഭിച്ച 20 പേരിൽ ഒരാളാണ് അദ്ദേഹം. യുഎഇക്ക് അകത്തും പുറത്തും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും അസാധാരണമായ സംഭാവന നൽകിയ വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത 10 വർഷത്തെ താമസ വിസയാണ് ബ്ലൂ വീസ. ഇന്നലെ ദുബായിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്) കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ADVERTISEMENT

നേരത്തെ ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് ഡിപാർട്ട്‌മെന്റിൽ പ്രിൻസിപ്പൽ വൈൽഡ് ലൈഫ് സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. റെസ ഖാൻ, 2017ൽ ദുബായ് മൃഗശാല അടച്ചുപൂട്ടുന്നതുവരെ അതിന്റെ ചുമതലയും വഹിച്ചിരുന്നു. 

സർക്കാരിന്റെ ആദരവായി ബ്ലൂ വീസ ലഭിച്ചതിൽ അതിയായ സന്തോഷണുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 40 വർഷമായി ഡോ. റെസ യുഎഇയിലുണ്ട്. അൽ ഐൻ മൃഗശാലയിലെ ക്യൂറേറ്റിങ്, ദുബായ് മൃഗശാലയുടെ പരിചരണം മുതൽ സഫാരി വിഭാവനം ചെയ്യൽ, അൽ മറൂം മരുഭൂമിയിലെ സസ്യ-ജന്തുജാലങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണം വരെയുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതികളിലൂടെ റെസ ജോലി ചെയ്തു. ഈ അനുഭവങ്ങളാണ് തന്റെ ജീവിതത്തിന്റെ സാരാംശമെന്നും കഴിഞ്ഞ വർഷം അവസാനം വിരമിച്ചപ്പോൾ ഇത്തരമൊരു ആദരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറുൻ നഹറാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മൂന്ന് മക്കളോടും അവരുടെ കുടുംബങ്ങളോടുമൊപ്പം യുഎഇയിൽ സ്ഥിരതാമസം.

English Summary:

UAE launches first phase of 10 year Blue Visa system

Show comments