മരണഭീതിയിൽ അവസാനത്തെ ഫോൺ കോൾ, മലയാളിയുടെ മൊറോക്കൻ പ്രണയം, 10–ാം ക്ലാസിൽ നാടുവിട്ട മലയാളി ഇന്ന് ‘സുഗന്ധ സാമ്രാജ്യാധിപൻ’; 7 പ്രധാന രാജ്യാന്തര വാർത്തകൾ

Mail This Article
'ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം, വൈകാതെ വധശിക്ഷ നടപ്പാക്കും': അബുദാബിയിൽ വധശിക്ഷ കാത്ത് ഇന്ത്യൻ യുവതി
അബുദാബി ∙ ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധ ശിക്ഷ നടപ്പിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ- അബുദാബിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ യുവതിയുടേതാണ് ഞെട്ടലുളവാക്കുന്ന ഈ അപേക്ഷ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

24 മണിക്കൂറിനകം വധശിക്ഷയെന്ന് അറിയിപ്പ്; അവസാന ആഗ്രഹത്തിന് പിന്നാലെ ഇടപെട്ട് ഇന്ത്യ, വധശിക്ഷ നീട്ടിവച്ച് അബുദാബി
അബുദാബി ∙ ഇന്ത്യൻ നയതന്ത്രകാര്യാലയം അധികൃതർ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്ന് അബുദാബിയിൽ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി സ്ഥലത്ത് കുട്ടി മരിച്ച കേസിൽ അബുദാബി അൽ വത് ബയിലാണ് യുവതി കഴിയുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

ഇന്റർനെറ്റിൽ വിരിഞ്ഞ പ്രണയം; മൊറോക്കൻ സുന്ദരിയെ തേടി കണ്ണൂരിൽ നിന്ന് വിദേശത്തേക്ക് പറന്ന സുനീർ
ദുബായ് ∙ ഇവർക്ക് എല്ലാ ദിവസവും 'പ്രണയദിന'മാണ്. ഇന്റർനെറ്റിലൂടെ ആദ്യമായി കണ്ടതുമുതൽ കണ്ണൂർ തലശ്ശേരി സൈദാർപള്ളി സ്വദേശി സുനീർ കണ്ടിക്ക് മൊറക്കക്കാരി ഷൈമയോട് തോന്നിയ ഇഷ്ടവും പ്രണയവും സ്നേഹവുമെല്ലാം ഫെബ്രുവരി 14ൽ ഒതുങ്ങുന്നതല്ല. ഷൈമയ്ക്ക് സുനീറിനോടും അങ്ങനെ തന്നെ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

നായയായി മാറാൻ ചെലവാക്കിയത് 11 ലക്ഷം; യുട്യൂബറുടെ വിചിത്ര ആഗ്രഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ, ഹിറ്റായി ബിസിനസും
ടോക്കിയോ ∙ സ്വന്തം ആഗ്രഹങ്ങളെയും അഭിനിവേശത്തെയും വരുമാന മാർഗ്ഗമാക്കി മാറ്റുന്നവർ നമ്മുക്കിടയിൽ ഒരുപാടുണ്ട്. എന്നാൽ വിചിത്രമായ ഒരാഗ്രഹത്തെ ബിസിനസാക്കി മാറ്റിയ ജാപ്പനീസ് യുട്യൂബറാണ് ഇന്ന് സമൂഹ മാധ്യമത്തിലെ താരം. ഇത്ര ചർച്ചയാകുന്ന ആഗ്രഹമെന്താണെന്നല്ലേ? നായയാകണം..! ഞെട്ടണ്ട സംഭവം സത്യമാണ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും ചലനമറ്റ നിലയിൽ, മലയാളി വനിതകളെ രക്ഷിച്ച് ഡോക്ടർ സംഘം
കരിപ്പൂർ ∙ വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകളെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ച് ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

വിമാന യാത്രയ്ക്ക് ഭയം, എമിഗ്രേഷനിൽ നിന്ന് പരിഭ്രാന്തനായി തിരിച്ചോടിയത് 4 തവണ; പ്രവാസി യുവാവ് നാട്ടിലെത്തിയത് 5 വർഷത്തിന് ശേഷം
ദുബായ് ∙ വിമാന യാത്രയ്ക്കുള്ള ഭയം കാരണം കഴിഞ്ഞ 5 വർഷമായി നാട്ടിലേക്ക് പോകാത്ത പ്രവാസി യുവാവിനെ ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതരുടെ ഇടപെടലിലൂടെ യാത്രയാക്കി. ദുബായ് എയർപോർട്ട് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫിസർ അഹ്മദ് അബ്ദുൽബഖിയാണ് ഈ അസാധാരണ സംഭവം വിവരിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

600 ദിർഹത്തിൽ നിന്ന് 750 മില്യൻ ദിർഹത്തിലേക്ക്; പത്താം ക്ലാസിൽ നാടുവിട്ട മലയാളി ഇന്ന് ‘സുഗന്ധ സാമ്രാജ്യാധിപൻ’
ദുബായ് ∙ ഓർമകൾക്ക് എന്നും സുഗന്ധമാണ്. നല്ല ഓർമകൾ അടയാളപ്പെടുത്തുന്ന സുഗന്ധദ്രവ്യങ്ങൾ എന്നും നമുക്ക് പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്. മലപ്പുറത്തെ പാരമ്പര്യ വൈദ്യകുടുംബത്തിൽ നിന്ന് ജീവിതോപാധി തേടി യുഎഇയിലെത്തിയ സി.പി. ഫൈസൽ. ഇന്ന് ഫൈസലിന്റെ പേര് ചേർത്ത് വായിക്കപ്പെടുന്ന ഏവർക്കും പരിചിതമായ ഒരു സുഗന്ധദ്രവ്യശ്രേണിയുണ്ട്, വീ പെർഫ്യൂം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..