ADVERTISEMENT

ദമാം ∙ സൗദി അറേബ്യയിലെ ഹൂഫൂഫിന് സമീപത്ത് കാറുകൾ കൂട്ടിയിടിച്ച് കായംകുളം സ്വദേശി മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് -ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി ജോലി കഴിഞ്ഞ് തൊഴിലാളികളുമായി തിരിച്ചുപോകുമ്പോഴാണ് അപകടത്തിൽപെട്ടത്.

സൗദി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഷിഖ് അലി സംഭവസ്ഥലത്തും സൗദി പൗരൻ ആശുപത്രിയിലുമാണ് മരിച്ചത്. ആഷിഖിന്റെ കൂടെ ഉണ്ടായിരുന്ന കാറ്റ് കമ്പനിയിലെ ബംഗ്ലദേശ് സ്വദേശികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.

ഹാഷ്‌മിയാണ് ആഷിഖ് അലിയുടെ ഭാര്യ. ഡോ. അഹ്‌ന അലി ഏക സഹോദരി. അൽ അഹ്‌സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

English Summary:

Pravasi malayali died in a car accident in Saudi Arabia - Ashik Ali

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com