കോടതി ഫീസുകൾ പലിശയില്ലാതെ തവണകളായി അടയ്ക്കാം; പുതിയ സേവനവുമായി അബുദാബി

അബുദാബി ∙ കോടതി ഫീസുകൾ പലിശ രഹിത തവണകളായി അടയ്ക്കാൻ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സൗകര്യം ഏർപ്പെടുത്തി.

അബുദാബി ∙ കോടതി ഫീസുകൾ പലിശ രഹിത തവണകളായി അടയ്ക്കാൻ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സൗകര്യം ഏർപ്പെടുത്തി. കോടതി, പബ്ലിക് പ്രോസിക്യൂഷൻ ഫീസ്, തർക്ക പരിഹാര ഫീസ്, അഭിഭാഷകർ, വിദഗ്ധർ, നോട്ടറി സേവനങ്ങൾ, എഡിജെഡി സേവനങ്ങൾക്കുള്ള ഫീസ് എന്നിവ ഉൾപ്പെടെ കോടതിയുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാര അനുബന്ധ ഫീസുകളും ഈ സേവനത്തിൽ ഉൾപ്പെടും.
നീതി ലഭ്യമാക്കുന്നതിന്റെയും പരാതിക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്ന മേഖലയിലെ ആദ്യത്തെ ജുഡീഷ്യൽ അതോറിറ്റിയാണ് എഡിജെഡി.