മുഹമ്മദ് അല്‍സുദൈരി രാജകുമാരന്‍ അന്തരിച്ചു
സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യ മുന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ തുര്‍ക്കി അല്‍സുദൈരി രാജകുമാരന്‍ അന്തരിച്ചു. മക്കയിലെ വിശുദ്ധ ഹറമില്‍ ഇന്ന് വൈകിട്ട് അസര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കും. 1977 മുതല്‍ 2001 വരെ 25 വര്‍ഷം ജിസാന്‍ ഗവര്‍ണറായിരുന്നു.

ജിദ്ദ ∙ സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യ മുന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ തുര്‍ക്കി അല്‍സുദൈരി രാജകുമാരന്‍ അന്തരിച്ചു. മക്കയിലെ ഹറമില്‍ ഇന്ന് വൈകിട്ട് അസര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കും. 1977 മുതല്‍ 2001 വരെ 25 വര്‍ഷം ജിസാന്‍ ഗവര്‍ണറായിരുന്നു.
മുന്‍ ജിസാന്‍ ഗവര്‍ണറായിരുന്ന തുര്‍ക്കി ബിന്‍ അഹ്മദ് അല്‍സുദൈരി രാജകുമാരനാണ് പിതാവ്. പിതാവിന്റെ പിന്‍ഗാമിയായാണ് മുഹമ്മദ് ബിന്‍ തുര്‍ക്കി അല്‍സുദൈരി രാജകുമാരന്‍ ജിസാന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടത്. 2001- ല്‍ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പദവിയില്‍ നിന്ന് സ്വയം ഒഴിയുകയായിരുന്നു. പകരം മുഹമ്മദ് ബിന്‍ നാസിര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിക്കുകയായിരുന്നു.