'ഒരാഴ്ചയ്ക്ക് മുന്‍പും അഫാനെ വിളിച്ചിരുന്നു, നാട്ടില്‍ പോയിട്ട് 7 വർഷം': സാമ്പത്തികബാധ്യത മൂലം നാട്ടിലേക്ക് മടങ്ങാനാവാതെ പിതാവ്

കേരളത്തെ നടുക്കി തിരുവനന്തപുരത്ത് യുവാവ് നടത്തിയ കൊലവിളിയിൽ ഉള്ളു തകർന്നിരിക്കുകയാണ് അഫാന്റെ പിതാവ് അബ്ദുല്‍ റഹിം. നാട്ടിലേക്ക് പോയി തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കുകാണാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികബാധ്യതയും രേഖകൾ ശരിപ്പെടുത്തുന്നതുമടക്കമുള്ള തടസ്സങ്ങളുടെ നടുകടലിലാണ് പ്രവാസിയായ അബ്ദുല്‍ റഹിം.

ദമാം ∙ കേരളത്തെ നടുക്കി തിരുവനന്തപുരത്ത് യുവാവ് നടത്തിയ കൊലവിളിയിൽ ഉള്ളു തകർന്നിരിക്കുകയാണ് അഫാന്റെ പിതാവ് അബ്ദുല്‍ റഹിം. നാട്ടിലേക്ക് പോയി തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കുകാണാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികബാധ്യതയും രേഖകൾ ശരിപ്പെടുത്തുന്നതുമടക്കമുള്ള തടസ്സങ്ങളുടെ നടുകടലിലാണ് പ്രവാസിയായ അബ്ദുല്‍ റഹിം.
പ്രവാസിയായ അബ്ദുൽ റഹീം കഴിഞ്ഞ 25 വർഷമായി സൗദിയിലാണ്. ഗള്‍ഫിലെ കച്ചവടവുമായി ബന്ധപ്പെട്ട് ഉണ്ടായ കടങ്ങളെ തുടർന്ന് കഴിഞ്ഞ 7 വർഷമായി അബ്ദുല്‍ റഹിമിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാനുണ്ട്. തനിക്കുണ്ടായ കടങ്ങളൊന്നും വീട്ടേണ്ടത് മകന്റെ ബാധ്യതയല്ലെന്നും, തന്റെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും അവനെ ബാധിച്ചിട്ടില്ലെന്നും പിതാവ് പറയുന്നു.
നാട്ടിലുള്ള വീടും വസ്തുവും വിറ്റ് ഇവിടെയുളള കടങ്ങളും ബാധ്യതകളും തീർക്കാനുള്ള ശ്രമത്തിലായിരുന്ന താനെന്നും ഈ വിവരം സ്വന്തം കുടുംബത്തിലെ എല്ലാവർക്കും അറിയാമായിരുന്നു. ഇത്തരത്തില്‍ ബാധ്യത തീര്‍ക്കുന്നതില്‍ അഫാനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെയിൽ എന്താണ് സംഭവിച്ചതെന്നും എനിക്ക് അറിയില്ല. വസ്തുവും വീടുകമൊക്കെ വിറ്റ് കടബാധ്യതകൾ ഒഴിവാക്കണമെന്നാണ് അഫാനും പറഞ്ഞിരുന്നു. അതിനായി ബ്രോക്കർമാരോട് അഫാൻ സംസാരിച്ചുവെന്നും റഹീം കണ്ണുനീരോടെ പറഞ്ഞു.
തടസ്സങ്ങളെ തുടർന്ന് അബ്ദുല്‍ റഹിമിന് നാട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഭാര്യയും മക്കളും സന്ദർശകവീസയിൽ സൗദിയിൽ വന്നിരുന്നു. ആറ് മാസത്തെ സന്ദർശക വീസയിലെത്തിയ അഫാന്‍ തനിക്കൊപ്പം കഴിഞ്ഞ് സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്നും പിതാവ് വ്യക്തമാക്കി.
പെണ്‍സുഹൃത്തിൽ നിന്ന് അഫാൻ കുറച്ച് സാമ്പത്തിക സഹായം വാങ്ങിയിരുന്നു. അതില്‍ പകുതിയോളം പണം താന്‍ തന്നെ അയച്ചു കൊടുത്തിരുന്നു എന്നും പിതാവ് പറയുന്നു. ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്ക് മുന്‍പും അഫാനെ വിളിച്ചു സംസാരിച്ചതായി പിതാവ് പറയുന്നു. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ വിളിച്ചിരുന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി.