ഒമാനിലേക്ക് മനുഷ്യക്കടത്ത്: 19 വിദേശികൾ പിടിയിൽ
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും മനുഷ്യക്കടത്ത് നടത്തിയതിനും പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്‌കത്ത് ∙ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും മനുഷ്യക്കടത്ത് നടത്തിയതിനും പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ രാജ്യക്കാരായ 19 പേരെയാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആൻഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും സീബിലെ സ്‌പെഷൽ ടാസ്‌ക്‌ഫോഴ്‌സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സംഘങ്ങള്‍ അറസ്റ്റിലായത്.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിത് ആറ് പേരും വ്യത്യസ്ത രാജ്യക്കാരായ സ്ത്രീകളെ മനുഷ്യക്കടത്ത് നടത്തുകയും പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിന് 13 പേരുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.