മെട്രോ, ട്രാം യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംയോജിത സംവിധാനം സ്റ്റേഷനുകളിലെ പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വികസിപ്പിച്ചെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മെട്രോ, ട്രാം  യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംയോജിത സംവിധാനം സ്റ്റേഷനുകളിലെ പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വികസിപ്പിച്ചെടുത്തു. ദുബായ് മെട്രോയുടെ നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ഉത്തരവാദിത്തമുള്ള കമ്പനിയായ കിയോലിസ് എംഎച്ച്ഐയുമായി സഹകരിച്ചാണ് പദ്ധതി.

യാത്രാ ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതത്തിൽ നൂതന സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള ആർടിഎയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ഗോൾഡ് ക്ലാസ് കാബിന്റെ അനധികൃത ഉപയോഗം, സ്ത്രീകളുടെ സ്ഥലങ്ങളുടെ ദുരുപയോഗം എന്നിവയടക്കമുള്ള ലംഘനങ്ങൾ ഫലപ്രദമായി കണ്ടെത്തുന്നതിനും തടയുന്നതിനും വർധിച്ച നിരീക്ഷണം ആവശ്യമുള്ളതും ഉയർന്ന മുൻഗണനയുള്ളതുമായ മേഖലകൾ തിരിച്ചറിയുന്നതിനും ഫെയർ ഇൻസ്പെക്ടർമാരുടെ വിന്യാസം ഇത് സാധ്യമാക്കുന്നു.

ADVERTISEMENT

തത്സമയ അപ്‌ഡേറ്റുകൾ നൽകാനും പ്രവർത്തന ഫലങ്ങളെക്കുറിച്ച് വിശകലന റിപോർട്ടുകൾ സൃഷ്ടിക്കാനുമുള്ള കഴിവോടെ, ഇൻസ്പെക്ടർമാരുടെ പ്രകടനത്തിന്റെയും ടിക്കറ്റ് പരിശോധന പ്രവർത്തനങ്ങളുടെയും തത്സമയ നിരീക്ഷണം സിസ്റ്റം പ്രാപ്തമാക്കുന്നു. തിരക്കേറിയ സ്റ്റേഷനുകളിൽ പരിശോധനാ സംഘങ്ങളെ വിന്യസിക്കുക വഴി നിയമലംഘനങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങൾ പ്രവചിക്കാനും സഹായിക്കുകയും വേഗമേറിയതും കൂടുതൽ ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, ആവർത്തിച്ചുള്ള നിയമലംഘകരെ തിരിച്ചറിയുന്നതിനും നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവൽക്കരിക്കുന്നതിനും യാത്രക്കാരുടെ ഡേറ്റ രേഖപ്പെടുത്തുന്നു.

English Summary:

RTA has developed an integrated system to improve the experience of metro and tram passengers and carry out renovation works through a digital platform that oversees inspections at stations.