പിതാക്കന്മാർക്ക് ആദരവ്, സമാഹരണം കുതിക്കുന്നു; ഇതുവരെ 330 കോടി ദിർഹം, ദുബായ് പൊലീസ് വക 10 ലക്ഷം ദിർഹം

ദുബായ് ∙ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ആരംഭിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്നിലേക്ക് ദുബായ് പൊലീസ് 10 ലക്ഷം ദിർഹം സംഭാവന ചെയ്തു.
ദുബായ് ∙ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ആരംഭിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്നിലേക്ക് ദുബായ് പൊലീസ് 10 ലക്ഷം ദിർഹം സംഭാവന ചെയ്തു.
ദുബായ് ∙ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ആരംഭിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്നിലേക്ക് ദുബായ് പൊലീസ് 10 ലക്ഷം ദിർഹം സംഭാവന ചെയ്തു.
ദുബായ് ∙ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ആരംഭിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്നിലേക്ക് ദുബായ് പൊലീസ് 10 ലക്ഷം ദിർഹം സംഭാവന ചെയ്തു. പിതാക്കന്മാരോടുള്ള ബഹുമാനാർഥം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നേരത്തെ പദ്ധതി പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന് റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന് (എംബിആർജിഐ) കീഴിലാണ് ക്യാംപെയ്ൻ. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ക്യാംപെയ്നിലേക്ക് ഉദാരമായി സംഭാവന നൽകിവരുന്നു.
കഴിഞ്ഞ റമസാനിൽ നടത്തിയ ക്യാംപെയ്നിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നതെന്ന് ദുബായ് പൊലീസ് മേധാവി ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
മാതാപിതാക്കളെ ബഹുമാനിക്കുന്നതിലൂടെ സാമൂഹിക ഐക്യത്തിന്റെ മൂല്യങ്ങളും ദാന സംസ്കാരവും ശക്തിപ്പെടുമെന്നും പറഞ്ഞു. പുതിയ പദ്ധതികളിലൂടെ നന്മ പ്രചരിപ്പിക്കാനും ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളിൽ അഭിമാനിക്കുന്നതായും പറഞ്ഞു. ആഗോള മാനുഷിക തലസ്ഥാനമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുകയും നൂതനവും സുസ്ഥിരവുമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാകുകയും ചെയ്യുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.
സംഭാവന ചെയ്യാം
വെബ്സൈറ്റ്
Fathersfund.ae
Jood.ae
ആപ്: DubaiNow
ടോൾഫ്രീ: 800 4999
സമാഹരണം കുതിക്കുന്നു; ഇതുവരെ 330.4 കോടി ദിർഹം
ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്നിലൂടെ ഇതുവരെ 330.4 കോടി ദിർഹം സമാഹരിച്ചു. പിതാക്കന്മാരെ ആദരിക്കുന്നതിനും ആവശ്യമുള്ളവർക്ക് ചികിത്സയും ആരോഗ്യ പരിരക്ഷയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണ ക്യാംപെയ്ൻ ആരംഭിച്ചത്. പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള വ്യക്തികൾ, ബിസിനസുകൾ, സംഘടനകൾ എന്നിവ ഉൾപ്പെടെ 1,60,560 പേരിൽനിന്നാണ് കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയും തുക സമാഹരിക്കാനായത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ റമസാൻ ക്യാംപെയ്നുകളിൽ ഫാദേഴ്സ് എൻഡോവ്മെന്റ് റെക്കോർഡ് ഭേദിച്ചതായി കാബിനറ്റ് കാര്യ മന്ത്രിയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറലുമായ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.