ജീൻ നോയൽ ബാരറ്റുമായി ഷെയ്‌ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി

അബുദാബി/പാരിസ്∙ ഫ്രാൻസിന്റെ യൂറോപ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്‌ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക സഹകരണം, കാലാവസ്‌ഥാ, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്

അബുദാബി/പാരിസ്∙ ഫ്രാൻസിന്റെ യൂറോപ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്‌ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക സഹകരണം, കാലാവസ്‌ഥാ, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഇയും ഫ്രാൻസും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിൽ ഷെയ്‌ഖ് അബ്ദുല്ല അഭിമാനം പ്രകടിപ്പിക്കുകയും സഹകരണത്തിന്റെ തുടർച്ചയായ വളർച്ചയെയും വികസനത്തെയും അഭിനന്ദിക്കുകയും ചെയ്തു.
പ്രത്യേകിച്ച് മധ്യപൂർവദേശത്തെ പ്രാദേശിക, ആഗോള വികസനങ്ങളെക്കുറിച്ചും അവയുടെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും രണ്ടു മന്ത്രിമാരും വീക്ഷണങ്ങൾ കൈമാറി. വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള രാജ്യങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി മേഖലയിലും ലോകമെമ്പാടും സമാധാനവും സ്‌ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി.
രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, സഹമന്ത്രി നൗറ ബിൻത് മുഹമ്മദ് അൽ കാബി, സാമ്പത്തിക, വ്യാപാര കാര്യ സഹമന്ത്രി സയീദ് മുബാറക് അൽ ഹാജരി, ഫ്രാൻസിലെ യുഎഇ സ്‌ഥാനപതി ഫഹദ് സയീദ് അൽ റഖ്ബാനി, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവും വത്തിക്കാനിലെ യുഎഇ നോൺ റസിഡന്റ് അംബാസഡറുമായ ഒമർ സെയ്ഫ് ഘോബാഷ് എന്നിവർ പങ്കെടുത്തു.