കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തിയ 7 വിദേശ വനിതകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തിയ 7 വിദേശ വനിതകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തിയ 7 വിദേശ വനിതകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തിയ 7 വിദേശ വനിതകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ 7 പേരും ജോർദാൻ സ്വദേശികളാണ്. ഇവരെ നിയമ നടപടികൾക്ക് ശേഷം നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 11 പേർ പിടിയിലായിരുന്നു. ഇവരിൽ 8 പേർ സ്ത്രീകളാണ്. ഇതോടെ പിടിയിലായ ഭിക്ഷാടകരുടെ എണ്ണം 18 ആയി ഉയർന്നു.

മുന്നറിയിപ്പ് അവഗണിച്ചുള്ള പ്രവർത്തനത്തിന് കടുത്ത ശിക്ഷയാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. നിയമലംഘകരുടെ സ്പോൺസർമാർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കും. പിടികൂടിയവരുടെ വീസയുടെ തരം അനുസരിച്ചാണ് നിയമ നടപടികൾ. കുടുംബ വീസ (ആർട്ടിക്കിൾ 22) ഗണത്തിൽ ഉൾപ്പെടുന്നവർ പിടിക്കപ്പെട്ടാൽ നിയമലംഘകനൊപ്പം സ്പോൺസറേയും നാടുകടത്തും.

ADVERTISEMENT

സ്വകാര്യ മേഖലയിലെ ഇഖാമയിലുള്ള (ആർട്ടിക്കിൾ 18) വ്യക്തിയാണ് നിയമലംഘിക്കുന്നതെങ്കിൽ നാടുകടത്തുന്നതിനൊപ്പം ഇയാളുടെ കമ്പനിയുടെ ഫയൽ മരവിപ്പിക്കും. ഗാർഹിക തൊഴിലാളികളാണ് നിയമലംഘകരെങ്കിൽ അവരെ നാടുകടത്തുകയും ഭാവിയിൽ വീസകൾ സ്പോൺസർക്ക് അനുവദിക്കില്ല.

കുട്ടികളെ കൂട്ടി ഭിക്ഷാടനത്തിൽ ഏർപ്പെട്ടാൽ ജുവൈനൽ നിയമം പ്രകാരം നടപടിയെടുക്കും. സമൂഹമാധ്യമ നെറ്റ്‌വർക്കുകൾ വഴിയുള്ള ഇലക്ട്രോണിക് ഭിക്ഷാടന കേസുകൾ നിരീക്ഷിച്ചു സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഏകോപനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി നമ്പറായ 112, അല്ലെങ്കിൽ 25582581, 97288200, 97288211 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary:

7 foreign women arrested for begging in Kuwait

Show comments