‘പുണ്യമാസത്തെ പ്രാർഥനയാൽ ധന്യമാക്കണം’

അബുദാബി ∙ റമസാൻ മാസത്തെ പ്രാർഥനകൊണ്ട് ധന്യമാക്കണമെന്ന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി.
അബുദാബി ∙ റമസാൻ മാസത്തെ പ്രാർഥനകൊണ്ട് ധന്യമാക്കണമെന്ന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി.
അബുദാബി ∙ റമസാൻ മാസത്തെ പ്രാർഥനകൊണ്ട് ധന്യമാക്കണമെന്ന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി.
അബുദാബി ∙ റമസാൻ മാസത്തെ പ്രാർഥനകൊണ്ട് ധന്യമാക്കണമെന്ന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി. ആദിമനുഷ്യനായ ആദം നബിയെ സൃഷ്ടിക്കുന്നതിനു മുൻപ് ദൈവം ഭൂമിയും സ്വർഗവുമെല്ലാം തയാറാക്കിയിരുന്നു. ജീവന്റെ നിലനിൽപിന് ആവശ്യമായതെല്ലാം മുൻകൂട്ടി തയാറാക്കിയ സ്രഷ്ടാവിന്റെ അനുഗ്രഹത്തിൽനിന്ന് എത്ര കണ്ട് ചോദിക്കുന്നുവോ, അവ ലഭിക്കുമെന്നും പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ റമസാൻ അതിഥിയായി എത്തിയ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അബുദാബി മുസഫ വ്യവസായ മേഖലയിലെ മിയ മുഹമ്മദ് അൽ ഹാമിലി മസ്ജിദിൽ പ്രഭാഷണം നടത്തുകയായിരുന്നു. റമസാൻ തീരുന്നതുവരെ യുഎഇയിലെ വിവിധ എമിറേറ്റിലെ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രഭാഷണം നടത്തും.
പ്രഭാഷണം ഇന്ന്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുൽ ഹുദാ എജ്യുക്കേഷൻ കോംപ്ലക്സ് കാര്യദർശിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ റമസാൻ പ്രഭാഷണം ഇന്നു രാത്രി 9.30ന് ഐസിഎഫ് കൾചറൽ ഹാളിൽ നടക്കും. നസീഹത്ത് എന്ന വിഷയത്തിലുള്ള പ്രഭാഷണം കേൾക്കാൻ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.