കെഫ റമസാൻ കപ്പ്: കോർണർ വേൾഡ് എഫ്സി ചാംപ്യന്മാർ

ദുബായ് ∙ കെഫ റമസാൻ കപ്പിന്റെ ആദ്യ സീസണിൽ കോർണർ വേൾഡ് എഫ്സി ചാംപ്യന്മാർ.
ദുബായ് ∙ കെഫ റമസാൻ കപ്പിന്റെ ആദ്യ സീസണിൽ കോർണർ വേൾഡ് എഫ്സി ചാംപ്യന്മാർ.
ദുബായ് ∙ കെഫ റമസാൻ കപ്പിന്റെ ആദ്യ സീസണിൽ കോർണർ വേൾഡ് എഫ്സി ചാംപ്യന്മാർ.
ദുബായ് ∙ കെഫ റമസാൻ കപ്പിന്റെ ആദ്യ സീസണിൽ കോർണർ വേൾഡ് എഫ്സി ചാംപ്യന്മാർ. കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത 12 ടീമുകളാണ് മത്സരിച്ചത്.
സെമിയിൽ കോസ്റ്റൽ തിരുവനന്തപുരം എഫ്സിയും കോർണർ വേൾഡും സമനില പാലിച്ചതോടെ ടോസിലൂടെയാണ് കോർണർ വേൾഡ് ഫൈനലിൽ കടന്നത്. രണ്ടാം സെമിയിൽ അബ്രെക്കോ എഫ്സിയും അൽ സബാഹ് ഹസ്‌ലേഴ്സ് എഫ്സിയും തമ്മിലുള്ള മത്സരത്തിൽ പെനൽറ്റിയിലൂടെയാണ് അൽ സബാഹ് ഹസ്‌ലേഴ്സ് ഫൈനലിൽ കടന്നത്.
ടൂർണമെന്റിലെ മികച്ച താരമായി മുജ്തബയും ഡിഫൻഡറായി അഫ്സലിനെയും (കോർണർ വേൾഡ്) തിരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾ കീപ്പർ ആയി അൽ സബാഹ് ഹസ്‌ലേഴ്സിന്റെ സഹൽനെ തിരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങിൽ കെഫാ പ്രസിഡന്റ് ജാഫർ ഒറവങ്കര, സന്തോഷ് കരിവെള്ളൂർ, ഭാരവാഹികളായ ഷറഫുദ്ദീൻ ഉദിനൂർ, ആദം അലി ഉൾപ്പടെയുള്ളവർ പങ്കെടുത്തു.