യുഎഇ പിറക്കും മുന്നേ തുടങ്ങിയ മലയാളിയുടെ സമൂസ കട; അഞ്ച് നൂറ്റാണ്ടിന്റെ സൗഹൃദ'ക്കൂട്ട് ' ഏഴ് എമിറേറ്റുകളിലും ഹിറ്റ്!

എന്തൊക്കെ 'എണ്ണക്കടി'കൾ ഒഴിവാക്കിയാലും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമുണ്ട്; പ്രത്യേകിച്ച് റമസാനിൽ-സമൂസ. പേർഷ്യൻ വിഭാവമാണെങ്കിലും മലയാളികൾക്കിത് സ്വന്തം. മലയാളി ഭവനങ്ങളിലും, എന്തിന് പ്രവാസ ലോകത്ത് ബാചിലർ ഫ്ലാറ്റുകളിൽ പോലും ഈ സിശേഷ ഭക്ഷ്യവിഭവം തയാറാക്കുമ്പോൾ തന്നെ, നിത്യേന ആയിരക്കണക്കിന് സമൂസകൾ വിൽപന നടത്തുന്ന ബർദുബായ് സൂഖിലെ ഈ കടകൾ ശ്രദ്ധേയമാകുന്നു.
എന്തൊക്കെ 'എണ്ണക്കടി'കൾ ഒഴിവാക്കിയാലും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമുണ്ട്; പ്രത്യേകിച്ച് റമസാനിൽ-സമൂസ. പേർഷ്യൻ വിഭാവമാണെങ്കിലും മലയാളികൾക്കിത് സ്വന്തം. മലയാളി ഭവനങ്ങളിലും, എന്തിന് പ്രവാസ ലോകത്ത് ബാചിലർ ഫ്ലാറ്റുകളിൽ പോലും ഈ സിശേഷ ഭക്ഷ്യവിഭവം തയാറാക്കുമ്പോൾ തന്നെ, നിത്യേന ആയിരക്കണക്കിന് സമൂസകൾ വിൽപന നടത്തുന്ന ബർദുബായ് സൂഖിലെ ഈ കടകൾ ശ്രദ്ധേയമാകുന്നു.
എന്തൊക്കെ 'എണ്ണക്കടി'കൾ ഒഴിവാക്കിയാലും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമുണ്ട്; പ്രത്യേകിച്ച് റമസാനിൽ-സമൂസ. പേർഷ്യൻ വിഭാവമാണെങ്കിലും മലയാളികൾക്കിത് സ്വന്തം. മലയാളി ഭവനങ്ങളിലും, എന്തിന് പ്രവാസ ലോകത്ത് ബാചിലർ ഫ്ലാറ്റുകളിൽ പോലും ഈ സിശേഷ ഭക്ഷ്യവിഭവം തയാറാക്കുമ്പോൾ തന്നെ, നിത്യേന ആയിരക്കണക്കിന് സമൂസകൾ വിൽപന നടത്തുന്ന ബർദുബായ് സൂഖിലെ ഈ കടകൾ ശ്രദ്ധേയമാകുന്നു.
ദുബായ് ∙ എന്തൊക്കെ 'എണ്ണക്കടി'കൾ ഒഴിവാക്കിയാലും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമുണ്ട്; പ്രത്യേകിച്ച് റമസാനിൽ-സമൂസ. പേർഷ്യൻ വിഭാവമാണെങ്കിലും മലയാളികൾക്കിത് സ്വന്തം. മലയാളി ഭവനങ്ങളിലും, എന്തിന് പ്രവാസ ലോകത്ത് ബാചിലർ ഫ്ലാറ്റുകളിൽ പോലും ഈ സിശേഷ ഭക്ഷ്യവിഭവം തയാറാക്കുമ്പോൾ തന്നെ, നിത്യേന ആയിരക്കണക്കിന് സമൂസകൾ വിൽപന നടത്തുന്ന ബർദുബായ് സൂഖിലെ ഈ കടകൾ ശ്രദ്ധേയമാകുന്നു.
∙ യുഎഇ രൂപീകരണത്തിന് മുൻപ് ആരംഭിച്ച കട ഇന്നും ഹിറ്റ്
ഇഫ്താർ സമയം അടുക്കുമ്പോൾ ബർ ദുബായ് സൂഖിലെ ഇടുങ്ങിയതും കല്ലുകൾ പാകിയതുമായ ഈ തെരുവുകൾ താമസക്കാരെയും വിനോദസഞ്ചാരികളെയും കൊണ്ട് തിക്കിത്തിരക്കാൻ തുടങ്ങുന്നു. എല്ലാവരുടെയും ലക്ഷ്യം ഇവിടുത്ത റസ്റ്ററന്റുകളിൽ വിൽക്കുന്ന വറുത്ത ലഘുഭക്ഷണങ്ങൾ ആസ്വദിക്കുക എന്നതാണ്. ഇതിൽ റമസാനിൽ തയാറാക്കിയതും വറുത്തെടുക്കാൻ പാകത്തിലുള്ളതുമായ, പ്രതിദിനം ശരാശരി 35,000 സമൂസകൾ വിൽക്കുന്ന ഹമദ് ഖൽഫാൻ അൽ ദലീൽ ആണ് പ്രധാനപ്പെട്ട ഭക്ഷണശാല.
യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ നിന്നും ഇവർക്ക് ഉപഭോക്താക്കളുണ്ട്. 1968-ൽ, യുഎഇയുടെ ഏകീകരണത്തിന് മുൻപ് സ്ഥാപിതമായ ഈ റസ്റ്ററൻറ് സമൂസയടക്കം സ്വാദേറിയ എണ്ണക്കടികളാൽ ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായിരിക്കുന്നു. എട്ടിലേറെ തരം സമൂസകളാണ് ഇവിടെ വിൽക്കുന്നത്. ചിക്കൻ, മട്ടൻ, ബീഫ്, വെജിറ്റബിൾ, ഉരുളക്കിഴങ്ങ്, കീമ, ഒമാൻ ചിപ്സ്, ചീസ് എന്നിവ ഇതിൽ ശരിക്കും ചൂടപ്പം പോലെ വിറ്റഴിയുന്നുവെന്ന് നിലവിൽ കട നടത്തുന്ന സുഹൈർ പറയുന്നു.
ഇദ്ദേഹത്തിന്റെ മുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ റസ്റ്ററന്റ്. ആദ്യമായി പാചകം ചെയ്ത അതേ കൂട്ടുകളുപയോഗിച്ച് തന്നെയാണ് ഇന്നും സമൂസ തയാറാക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്രാവശ്യം അൽ ഐനിൽ നിന്ന് 9000 സമൂസ ആവശ്യപ്പെട്ട് ലഭിച്ചതാണ് ഏറ്റവും വലിയ ഓർഡർ. ബർദുബായിൽ നിന്ന് 800 കിലോ മീറ്റർ അകലെ യുഎഇ-സൌദി അതിർത്തിയിൽ നിന്ന് ലഭിച്ചതാണ് മറ്റൊരു വലിയ ഓർഡർ. ഇവരുടെ സമൂസയുടെ പെരുമ അതിർത്തി കടക്കാൻ അധികം വൈകില്ലെന്നാണ് പ്രതീക്ഷ.
∙ കുട്ടിക്കാലം ഓർമിപ്പിക്കുന്ന രുചിവൈവിധ്യം
അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹമദ് ഖൽഫാൻ അൽ ദലീൽ റസ്റ്ററന്റ് പുറത്ത് നിന്ന് നോക്കുമ്പോൾ ചെറുതെങ്കിലും അകത്ത് മതിയായ സൗകര്യമുണ്ട്. ഇവരുടെ ഉപഭോക്താക്കളിൽ വലിയൊരു ശതമാനം സ്വദേശികളാണ്. അവർക്ക് വളരെ സെൻസിറ്റീവ് ആയ രുചിയുണ്ടെന്നും ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താൻ കഴിയുമെന്നും സുഹൈർ പറയുന്നു. അതിനാൽ ഞങ്ങൾ ഞങ്ങളുടെ പാചകക്കൂട്ട് അതേപടി നിലനിർത്തുന്നു.
കാരണം ഞങ്ങളുടെ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത് അതാണ്. നൊസ്റ്റാൾജിയ കാരണവും പലരും എണ്ണക്കടികൾ വാങ്ങാൻ വരുന്നുണ്ട്. പലരും അവരുടെ കുട്ടിക്കാലത്ത് അച്ഛന്മാരോ മുത്തച്ഛന്മാരോടോ ഒപ്പമാണ് ആദ്യമായി കട സന്ദർശിച്ചത്. ഈ ആളുകൾ വീണ്ടും വീണ്ടും ഇവിടേക്ക് തിരിച്ചുവരുന്നത് ആ രുചി അവരെ ബാല്യകാലത്തിലേക്ക് കൈ പിടിച്ചുകൊണ്ടു പോകുന്നതുകൊണ്ട് കൂടിയാണ്.
∙ ഹമദ് ഖൽഫാൻ എന്ന മുത്ത്; ബാപ്പുട്ടിഹാജിയുടെ പ്രിയ സുഹൃത്ത്
മലയാളിയായ ബാപ്പുട്ടി ഹാജി 1968-ലാണ് യുഎഇയിൽ വിമാനമിറങ്ങിയത്. അദ്ദേഹം ബർ ദുബായ് സൂഖിൽ പതിവ് സന്ദർശകനായിരുന്നു. അവിടെ വച്ചാണ് അദ്ദേഹം സ്വദേശിയായ ഹമദ് ഖൽഫാൻ അൽ ദലീലിനെ കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. ഹമദ് ഖൽഫാൻ തന്റെ മാതാവിനോടൊപ്പം മാർക്കറ്റിൽ സാധനങ്ങൾ വിൽക്കാനാണ് അവിടെയെത്തിയിരുന്നത്.
പിന്നീട് ബാപ്പുട്ടി ഹാജി ബർദുബായിൽ ഒരു റസ്റ്ററന്റ് ആരംഭിച്ചു. ആ കാലത്ത് ഹമദ് ഖൽഫാൻ എപ്പോഴും അവിടെ വന്ന് മണിക്കൂറുകളോളം ചായ കുടിച്ചും അതുവഴി വരുന്നവരുമായി സംസാരിച്ചും സമയംചെലവഴിക്കുമായിരുന്നു. അങ്ങനെ അവർ തമ്മിലുള്ള വളരെ ആഴത്തിലുള്ള സൗഹൃദബന്ധം പിന്നീട് ബിസിനസ് പങ്കാളിത്തത്തിലേക്ക് എത്തിച്ചേർന്നു. 1971-ൽ യുഎഇ രൂപീകരിച്ചപ്പോൾ റസ്റ്ററന്റുകൾക്ക് ഭക്ഷണം വിളമ്പാൻ പെർമിറ്റ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമായി. ഹമദ് ഖൽഫാൻ ഉടൻ തന്നെ കടയ്ക്ക് ലൈസൻസിനായി അപേക്ഷിച്ചു. ആ ദയയ്ക്ക് ആദരസൂചകമായാണ് ഉപ്പുപ്പ കടയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയതെന്ന് സുഹൈർ പറയുന്നു.
ഹമദ് ഖൽഫാൻ കടയെയും അതിലെ ജീവനക്കാരെയും തന്റെ കുടുംബത്തെപ്പോലെയാണ് കരുതിയിരുന്നതെന്ന് 1982 മുതൽ ഈ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന മുസ്തഫ പറയുന്നു. എല്ലാ പെരുന്നാളിനും അദ്ദേഹം ഞങ്ങളെയെല്ലാം വീട്ടിലേക്ക് പ്രഭാതഭക്ഷണത്തിന് ക്ഷണിക്കുമായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തെ വിളിക്കാം. അദ്ദേഹം കടയിൽ ഓടിയെത്തി അത് പരിഹരിക്കുമായിരുന്നു. അദ്ദേഹം ഒരു മുത്തായിരുന്നു.
∙ റെഡി ടു കുക്ക് സമൂസയ്ക്ക് വൻ ഡിമാൻഡ്
റെഡി-ടു-കുക്ക് സമൂസകൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പ് റമസാന് ഏകദേശം ഒന്നര മാസം മുൻപ് തന്നെ ഇവർ ആരംഭിക്കുന്നു. ഇവർക്ക് രണ്ട് അടുക്കളകളുണ്ട്. അവിടെ ഒരു കൂട്ടം ജീവനക്കാർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സമൂസകൾ കൈകൊണ്ട് ഉണ്ടാക്കുന്നത്. ഒരു ദിവസം ഏകദേശം 10,000 സമൂസകൾ തയാറാക്കാൻ കഴിയും. റമസാന് മുൻപ് തന്നെ സമൂസയ്ക്ക് ബുക്കിങ് ആരംഭിക്കുന്നു.
ആളുകൾ പറഞ്ഞുപറഞ്ഞാണ് ഹമദ് ഖൽഫാൻ റസ്റ്ററന്റ് പ്രശസ്തമായത്. അതിന് കാരണം വിട്ടുവീഴ്ചയില്ലാത്ത സവിശേഷ രുചിയും എപ്പോഴും ശ്രദ്ധിക്കുന്ന വൃത്തിയും വെടിപ്പുമാണ്. വിശ്വസ്തരായ ഉപഭോക്താക്കൾ കാരണം റസ്റ്ററന്റ് ഇന്നും വിജയകരമായി തുടരുന്നു. കോവിഡ്-19 കാലത്ത് ഈ കടയോട് ചേർന്നുള്ള ഒരു കട ഉപഭോക്താക്കളില്ലാതെ ബുദ്ധിമുട്ടുകയും പിന്നീട് അടച്ചിടുകയും ചെയ്തു.
അങ്ങനെ അത് സുഹൈർ ഏറ്റെടുത്തതോടെ ഹമദ് ഖൽഫാൻ റസ്റ്ററന്റ് വലുതായി. 2010 ന് ശേഷം കടയിൽ പ്രീ-മെയ്ഡ് സമൂസകൾ വിൽക്കാൻ തുടങ്ങി. എന്നാൽ മെട്രോ വന്നതോടെ ഇവരുടെ വാക്ക്-ഇൻ ഉപഭോക്താക്കൾ ഗണ്യമായി കുറഞ്ഞു. അങ്ങനെയാണ് ബിസിനസ് തുടരാൻ വേണ്ടി റെഡി-ടു-കുക്ക് സമൂസകൾ വിൽക്കാൻ തുടങ്ങിയത്. അവ ഹിറ്റാകാൻ ഏറെ സമയം വേണ്ടിവന്നില്ല. 2018 മുതൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്നുമുണ്ട്.