ദുബായ് ∙ റമസാന്റെ സുകൃതം; നിത്യേന കിലോ മീറ്ററുകളോളം സൈക്കിൾ ചവിട്ടി പ്രവാസലോകത്ത് അധ്വാനിക്കുന്ന മലയാളി മേരി ഷെർലിന്(47) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായപ്രവാഹം.

ദുബായ് ∙ റമസാന്റെ സുകൃതം; നിത്യേന കിലോ മീറ്ററുകളോളം സൈക്കിൾ ചവിട്ടി പ്രവാസലോകത്ത് അധ്വാനിക്കുന്ന മലയാളി മേരി ഷെർലിന്(47) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായപ്രവാഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ റമസാന്റെ സുകൃതം; നിത്യേന കിലോ മീറ്ററുകളോളം സൈക്കിൾ ചവിട്ടി പ്രവാസലോകത്ത് അധ്വാനിക്കുന്ന മലയാളി മേരി ഷെർലിന്(47) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായപ്രവാഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ റമസാന്റെ സുകൃതം; നിത്യേന കിലോ മീറ്ററുകളോളം സൈക്കിൾ ചവിട്ടി പ്രവാസലോകത്ത് അധ്വാനിക്കുന്ന മലയാളി മേരി ഷെർലിന്(47) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായപ്രവാഹം. മേരിയുടെ ഹൗസ്മെയ്ഡ് വീസയ്ക്ക് അടയ്ക്കാനുണ്ടായിരുന്ന പണം മുഴുവൻ പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഒരു മലയാളി നൽകി. ബാങ്ക് അക്കൗണ്ടിലേക്ക് ഒട്ടേറെ മനുഷ്യസ്നേഹികളിൽ നിന്നും നല്ലൊരു തുക ലഭിക്കുകയും ചെയ്തു. കൂടാതെ, മേരിക്ക് നാട്ടിൽ വീട് നിർമിച്ച് നൽകാനും രണ്ടു പേർ മുന്നോട്ടുവന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുകയാണ് തിരുവനന്തപുരം വലിയവേളി സ്വദേശിനി മേരി.

അർബുദരോഗിയായ മകളുടെ ചികിത്സയ്ക്കും കടബാധ്യതകൾ തീർക്കാനും നാട്ടിലൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും ബസ് കൂലി പോലും ലാഭിക്കാൻ വേണ്ടി നിത്യനേ അജ്മാനിൽ നിന്നും ഷാർജയിലെ ജോലി സ്ഥലത്തേയ്ക്കും തിരിച്ചും സൈക്കിളിൽ കിലോ മീറ്ററുകളോളം യാത്ര ചെയ്യുന്ന മേരിയെക്കുറിച്ച് കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് സുമനസ്സുകൾ സഹായവുമായെത്തിയത്. കഴിഞ്ഞ 8 വർഷമായി നാട്ടിലേക്ക് പോകാതെ, ഒന്നിലേറെ സ്ഥലങ്ങളിലായി വീട്ടുജോലിയും ഗർഭശുശ്രൂഷയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും വീസയുടെ പണവും താമസ സ്ഥലത്തിന്റെ വാടകയും ഭക്ഷണമടക്കമുള്ള മറ്റു ചെലവുകൾക്കു പോലും ചെറിയ സമ്പാദ്യം തികയുന്നില്ലെന്ന് രണ്ട് മക്കളുടെ മാതാവായ ഇവർ വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

പരേതനായ മാർഷൽ-പ്രസി ദമ്പതികളുടെ നാല് മക്കളിളിലൊരായാളായി വളരെ ദരിദ്ര കുടുംത്തിലാണ് മേരിയുടെ ജനനം. രണ്ട് സഹോദരിമാരും ഒരു സഹോദരനും. രണ്ട് വർഷം കോൺവെന്റിലാണ് മേരിയും സഹോദരങ്ങളും പഠിച്ചത്. വീട്ടിലെ ദാരിദ്ര്യം കാരണം പ്രിഡിഗ്രി വരെ മാത്രമേ മേരിക്ക് പഠിക്കാൻ കഴിഞ്ഞുള്ളൂ. തുടർന്ന് ഇന്ത്യൻ സൈന്യത്തിലായിരുന്ന ഒരാളെ വിവാഹം കഴിച്ചു. രണ്ട് പെൺമക്കൾ പിറന്നു. ഇതിനിടെ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞു. പിന്നീട് പതിമൂന്ന് വർഷം മുൻപ് സന്ദർശക വീസയിൽ ഉപജീവനാർഥം യുഎഇയിലെത്തി. ഷാർജയിലെയും അജ്മാനിലെയും വീടുകളിൽ പാർട് ടൈം ജോലി ചെയ്തു. ഒരു വീട്ടുടുമസ്ഥൻ ഹൗസ് മെയ്ഡ് വീസ നൽകി. അതിന് 7,500 ദിർഹമാണ് അവർ ഈടാക്കിയത്. ജോലി ചെയ്തു കിട്ടുന്നതിൽ നിന്ന് കുറച്ചു കുറച്ചായി ആ തുക അതടച്ചു തീർത്തു.

മേരി ഷെർലിൻ സൈക്കിളിൽ ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അജ്മാനിലെ താമസ സ്ഥലത്ത് നിന്ന് ആദ്യം ബസിലായിരുന്നു യാത്ര. ഇതിന് മാത്രം അന്ന് ദിവസവും 30 ദിർഹത്തോളം വേണമായിരുന്നു. രണ്ടറ്റം കൂട്ടിമുട്ടാൻ പ്രയാസമായപ്പോഴാണ് ചെലവു കുറയ്ക്കാനുള്ള പോംവഴി ആലോചിച്ചത്. ആകെ ഒഴിവാക്കാൻ സാധിക്കുക യാത്രാ ചെലവ് ആണെന്ന് മനസ്സിലാക്കി 150 ദിർഹത്തിന് പഴയൊരു സൈക്കിൾ വാങ്ങി. കഴിഞ്ഞ 8 വർഷത്തോളമായി സൈക്കിളിലാണ് യാത്ര. നാട്ടിൽ പോലും മേരി സൈക്കിൾ ഓടിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒന്നു കയറിയിട്ട് പോലുമില്ലായിരുന്നു. ആദ്യം അടുത്തടുത്ത സ്ഥലങ്ങളിലേക്ക് മാത്രമായിരുന്നു സൈക്കിൾ സവാരി. പരിശീലനം കഴിഞ്ഞ് ആത്മധൈര്യം വന്നപ്പോൾ പതുക്കെ അജ്മാൻ-ഷാർജ അതിർത്തിവരെ സഞ്ചരിച്ചു. വൈകാതെ എവിടെയും പോകാമെന്നായി. അജ്മാനിൽ നിന്ന് ഷാർജയിലേക്ക് ഏതാണ്ട് മുക്കാൽ മണിക്കൂർ സൈക്കിൾ ചവിട്ടണം. ചൂടുകാലത്തൊക്കെ നന്നായി തളരും. സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ജീവിതം ഇതിലും തളരുമെന്നതിനാൽ ക്ഷീണം മറന്ന് ജോലി ചെയ്യും. 

മേരി ഷെർലിൻ സൈക്കിളിൽ ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ഇടയ്ക്ക് വീസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോയപ്പോൾ ബന്ധുക്കളെല്ലാവരും അവഗണിച്ചതായി മേരി പരാതിപ്പെട്ടു. മൂത്തമകൾ ഷിയ ഗ്രേസ് സഹോദരിയുടെ കൂടെയായിരുന്നു. എന്നാൽ കൈയിൽ കാശില്ലാതെ പോയതുകൊണ്ട് സഹോദരങ്ങളോ മറ്റു ബന്ധുക്കളോ വലിയ അടുപ്പം കാണിച്ചില്ല. ഷിയ പിന്നീട് വിവാഹിതയായപ്പോൾ അതിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞില്ല. അവർ ഭർത്താവിനും 2 മക്കളോടുമൊപ്പം ബെംഗ്ലൂരുവിലാണ്. പിന്നീട് സന്ദർശക വീസയിൽ വീണ്ടും യുഎഇയിലെത്തി. ബന്ധു സ്വന്തം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വീട്ടുജോലിക്കാരിയുടെ വീസ എടുത്തു തന്നു. അതിന്റെ കാശാണ് ഇപ്പോൾ ഒരു മനുഷ്യസ്നേഹി അടച്ചത്. അദ്ദേഹത്തോടുള്ള നന്ദി വാക്കുകൾക്കതീതമാണെന്ന് മേരി പറയുന്നു.

മേരി ഷെർലിൻ സൈക്കിളിൽ ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

എന്നാൽ കഴിഞ്ഞ 7 വർഷമായി നാട്ടിൽ പോകാത്തതിനാൽ കൊച്ചുമക്കളെ ഒന്നു കാണാൻ പോലും കഴിയാത്ത ദുഃഖം നെഞ്ചിലൊരു ഭാരമായി കിടക്കുന്നു. രണ്ടാമത്തെ മകൾ റിയ ഗ്രേസ് ഐടി ഐയിൽ ഡിപ്ലോമ കോഴ്സ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മസ്തിഷ്ക അർബുദം (ബ്രെയിൻ ട്യൂമർ) ബാധിച്ചത്. ഉടനെ ശസ്ത്രക്രിയ വേണ്ടി വന്നു. അതോടെ പഠിത്തം പാതിവഴിയിലായി. പിന്നീട് അസുഖം ഭേദമായപ്പോൾ യുഎഇയിലേക്ക് കൊണ്ടുവന്നു. അജ്മാനിലെ തുംബെ ആശുപത്രിയിൽ കുറച്ചുകാലം ലാബ് ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തു. ഇതിനിടെ  കോവിഡ് പൊട്ടിപ്പുറപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് കുറേ ശ്രമിച്ചെങ്കിലും ഒരു ജോലി കണ്ടെത്താനാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ ബെംഗ്ലൂരുവിലെ ഒരു ആശുപത്രിയിൽ ചെറിയ ശമ്പളത്തിന് റിസപ്ഷനിസ്റ്റാണ്.

മേരി ഷെർലിൻ സൈക്കിളിൽ ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

കുടുംബ ഓഹരിയായി ലഭിച്ച ആറ് സെന്റ് സ്ഥലമുണ്ടെങ്കിലും മേരിക്ക് നാട്ടിൽ സ്വന്തമായി വീടില്ല. കുടുംബവീട്ടിൽ എല്ലാവർക്കും താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ ഇളയ മകൾ ഹോസ്റ്റലിലായിരുന്നു താമസം. നാട്ടിൽ ചെന്നപ്പോൾ മേരിയും അവിടെ തന്നെ താമസിച്ചു. എത്ര കഷ്ടപ്പെട്ടാണെങ്കിലും രണ്ടാമത്തെ മകൾക്ക് മതിയായ ചികിത്സയും നല്ലൊരു ജീവിതവും താമസിക്കാൻ ഒരു വീടും എന്നതാണ് ജീവിത ലക്ഷ്യം തന്നെ. പക്ഷേ, അടുത്ത കാലത്തായി വീട്ടുജോലി കുറവാണിവിടെ. മാത്രമല്ല, പഴയ പോലെ സൈക്കിൾ യാത്ര ആരോഗ്യപ്രശ്നം മൂലം നടക്കാതെ വരുന്നു. എങ്കിലും തളരില്ല, എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്നാണ് മേരിയുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ.

English Summary:

Pravasi Malayali Mary Sherlin who travels kilometers by bicycle from Ajman to her workplace in Sharjah and back every day to save on bus fare gets support from well wishers following Manorama Online story.A Malayali who did not want to reveal her name gave the entire amount that was due for Mary's housemaid visa. Two people came forward to build a house for Mary in her hometown.