ഒൻപതു വർഷത്തെ ഭാഗ്യപരീക്ഷണം: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ നാല് പ്രവാസികൾക്ക് 85 ലക്ഷം രൂപ

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ 'ദ് ബിഗ് വിൻ' നറുക്കെടുപ്പിൽ ജേതാക്കളായി മലയാളി ഉൾപ്പെടെ 4 പ്രവാസികൾ. ആകെ 85 ലക്ഷത്തോളം രൂപ( 3,60,000 ദിർഹം) വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇവർ സ്വന്തമാക്കിയത്.

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ 'ദ് ബിഗ് വിൻ' നറുക്കെടുപ്പിൽ ജേതാക്കളായി മലയാളി ഉൾപ്പെടെ 4 പ്രവാസികൾ. ആകെ 85 ലക്ഷത്തോളം രൂപ (3,60,000 ദിർഹം) വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇവർ സ്വന്തമാക്കിയത്.
മലയാളിയായ ഷെഫ് റോബിൻ(37), ഇന്ത്യക്കാരനായ അക്ഷയ് ടണ്ഠൻ(39), ഡ്രൈവറായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് അബ്ദുൽ അസീസ് ജബൽ(56), കാനഡക്കാരൻ ഖൽദൂൻ സൈമൂഹ്(47)എന്നിവർ 21 ലക്ഷത്തിലേറെ രൂപ( 90,000 ദിർഹം) വീതം സമ്മാനം നേടി.
2009 മുതൽ ദുബായിൽ ജോലി ചെയ്യുന്ന റോബിൻ കൂട്ടുകാരുടെ താത്പര്യപ്രകാരമാണ് ഭാഗ്യം പരീക്ഷിച്ചു തുടങ്ങിയത്. അവരോടൊപ്പം ചേർന്ന് 2016 മുതൽ ബിഗ് ടിക്കറ്റ് എടുക്കുന്നു. അതിൽപ്പിന്നെ ഒരു നറുക്കെടുപ്പും ഒഴിവാക്കിയിട്ടില്ലെന്ന് റോബിൻ പറയുന്നു.
സമ്മാന വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റിൽ നിന്ന് ആദ്യം ഫോൺ കോൾ ലഭിച്ചപ്പോൾ ആരോ പറ്റിക്കുന്നതാണെന്നാണ് കരുതിയത്. സംഭവം യഥാർഥമാണെന്നറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. ടിക്കറ്റിന്റെ കൂട്ടാളികളായ 10 സുഹൃത്തുക്കൾക്ക് സമ്മാനം പങ്കിടും. കൂടാതെ, ഭാര്യക്ക് പുതിയൊരു മൊബൈൽ ഫോൺ വാങ്ങിച്ചുകൊടുക്കുകയും ചെയ്യണമെന്നാണ് ആഗ്രഹം.
കഴിഞ്ഞ 8 വർഷമായി ദുബായിൽ താമസിക്കുന്ന അക്ഷയ് ഫിനാൻസ് മേഖലയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം മുതൽ കൂട്ടുകാരോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തുവരുന്നത്. ഇതിനകം ഒൻപതോളം ടിക്കറ്റുകളെടുത്തിട്ടുണ്ട്. പുതിയൊരു കാർ വാങ്ങിക്കണം-ഇതാണ് ആഗ്രഹം.
1995 മുതൽ യുഎഇയിലുള്ള മുഹമ്മദ് അബ്ദുൽ അസീസ് ജബൽ 45 അംഗ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനം എല്ലാവരും ചേർന്ന് പങ്കിടുമെന്ന് ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി യുഎഇയിൽ താമസിക്കുന്ന ഓപ്പറേറ്റിങ് ഓഫിസറായ ഖൽദൂൻ 2010 മുതൽ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുന്നു. സമ്മാനത്തുക ഉപയോഗിച്ച് ലോകം ചുറ്റി സഞ്ചരിക്കാനാണ് ആഗ്രഹം.