മക്കളെ കണ്ട് കണ്ണ് നിറഞ്ഞു: ദുബായിലെ ടാക്സി ഡ്രൈവറുടെ 'ചെറിയ വിജയത്തിന് വലിയ സർപ്രൈസ് '; അപൂർവ ഭാഗ്യത്തിന്റെ ത്രില്ലിൽ പ്രവാസി യുവാവ്

ദുബായ് ∙ചില സമ്മാനങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയാത്തത്ര മനോഹരമാണ്. അത്തരത്തിലൊന്നാണ് ദുബായിലെ ടാക്സി ഡ്രൈവറായ യുവാവിന് സ്വന്തം കമ്പനിയിൽ നിന്ന് ലഭിച്ച അപൂർവ സമ്മാനം.

ഇ-ഹെയ്‌ലിങ് ടാക്സി സൊല്യൂഷൻ ആയ ഹാലയിൽ അഞ്ച് വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ നിഖിൽ പ്രമോദ് ഘട്കറിന് ഹാല ഹീറോ റിവാർഡ്‌സിന്റെ ഭാഗമായി ഗ്രാൻഡ് പ്രൈസ് ആണ് ലഭിച്ചത്. കമ്പനിക്ക് അവരുടെ ക്യാബ് ഡ്രൈവർമാരോടുള്ള അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും ഭാഗമാണ്. എന്നാൽ സമ്മാനം നിഖിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു–ഭാര്യയെയും കുട്ടികളെയും അമ്മയെയും എല്ലാ ചെലവുകളും വഹിച്ച് കമ്പനി ദുബായിലേക്ക് കൊണ്ടുവന്നു. ഇതറിഞ്ഞപ്പോഴുണ്ടായ സന്തോഷത്തിന്റെ ത്രില്ലിലാണ് ഇപ്പോഴുമെന്ന് നിഖിൽ പറയുന്നു.
വിമാനത്താവളത്തിലെ പുനഃസമാഗമം വികാരഭരിതമായിരുന്നു. പൂക്കളും ആലിംഗനങ്ങളും കൊണ്ട് വീർപ്പുമുട്ടിയ അന്തരീക്ഷം. കുടുംബത്തെ, പ്രത്യേകിച്ച് മക്കളെ കണ്ട് നിഖിലിന്റെ കണ്ണിൽ നിന്ന് ആനന്ദക്കണ്ണീരൊഴുകി. ഒരു നിമിഷം അവർ വീണ്ടും ഒരുമിച്ചാണെന്ന് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതേസമയം ആദ്യമായി വിമാനയാത്ര നടത്തിയ അദ്ദേഹത്തിന്റെ അമ്മയുടെ അനുഭവം വളരെ ഹൃദയസ്പർശിയായിരുന്നു.
∙ദുബായിയെ ചുറ്റിക്കണ്ട് കുടുംബം
ദുബായിയിലെ വിവിധ ആകർഷണ കേന്ദ്രങ്ങൾ നിഖിലും കുടുംബവും സന്ദർശിച്ചു. വർഷങ്ങളായി ദുബായിൽ ഡ്രൈവറാണെങ്കിലും, ഒരു ഡ്രൈവർ എന്ന നിലയിലും സന്ദർശകനായിട്ടും ഇതാദ്യമായാണ് നിഖിലിന് ഗ്ലോബൽ വില്ലേജും മിറക്കിൾ ഗാർഡനും സന്ദർശിക്കാൻ അവസരം ലഭിച്ചത്. ഞങ്ങൾ ഡ്രൈവർമാർ എല്ലാ ദിവസവും ഏകദേശം 100 ഡ്രോപ്പുകളും പിക്ക്-അപ്പുകളും നടത്തുന്നു. പക്ഷേ യഥാർഥത്തിൽ അകത്തേക്ക് പോകാൻ ഒരിക്കലും അവസരം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദർശനങ്ങൾ കൂടാതെ, കുടുംബം ഒരു ബിഗ് ബസ് യാത്രാ പരിപാടിയും ആസ്വദിച്ചു. ദുബായ് മറീനയിൽ ആഡംബര നൗകയിൽ അത്താഴവും ലഭിച്ചു.
∙ചെറിയ വിജയങ്ങൾ, വലിയ ആഘോഷം
ഡ്രൈവർമാരുടെ ചെറിയ വിജയങ്ങൾ ആഘോഷിക്കാനും അവരുടെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും അംഗീകരിക്കാനും കൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് ഹാല ഓപ്പറേഷൻസ് ഡയറക്ടർ റഹ്മാൻ അഫ്സൽ പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ചതിനും 96 ശതമാനം ബുക്കിങ് സ്വീകാര്യത നിരക്ക് നേടിയതിനും നാലാം പാദത്തിൽ 1,200-ലേറെ യാത്രകൾ പൂർത്തിയാക്കിയതിനും, 4.91 എന്ന മികച്ച ഉപയോക്തൃ റേറ്റിങ് നിലനിർത്തിയതിനും കമ്പനി നിഖിലിനെ മികച്ച ജീവനക്കാരനായി തിരഞ്ഞെടുത്തിരുന്നു. ഇതിനായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും അവിസ്മരണീയമായ കുറേ ദിവസങ്ങൾ സമ്മാനിച്ചത്.