ആഗോള ബിസിനസ് 'ഹബ്' ആയാണ് ദുബായ് അറിയപ്പെടുന്നത്. വൈവിധ്യമാർന്ന വ്യവസായങ്ങൾ യുഎഇയിലെ ഈ എമിറേറ്റിന്റെ സവിശേഷതകളിലൊന്ന്. ഇവിടെ ബിസിനസ് ചെയ്ത് കോടീശ്വരന്മാരായ മലയാളികളടക്കമുള്ള വ്യവസായികൾ എണ്ണിയാൽത്തീരില്ല.

ആഗോള ബിസിനസ് 'ഹബ്' ആയാണ് ദുബായ് അറിയപ്പെടുന്നത്. വൈവിധ്യമാർന്ന വ്യവസായങ്ങൾ യുഎഇയിലെ ഈ എമിറേറ്റിന്റെ സവിശേഷതകളിലൊന്ന്. ഇവിടെ ബിസിനസ് ചെയ്ത് കോടീശ്വരന്മാരായ മലയാളികളടക്കമുള്ള വ്യവസായികൾ എണ്ണിയാൽത്തീരില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള ബിസിനസ് 'ഹബ്' ആയാണ് ദുബായ് അറിയപ്പെടുന്നത്. വൈവിധ്യമാർന്ന വ്യവസായങ്ങൾ യുഎഇയിലെ ഈ എമിറേറ്റിന്റെ സവിശേഷതകളിലൊന്ന്. ഇവിടെ ബിസിനസ് ചെയ്ത് കോടീശ്വരന്മാരായ മലയാളികളടക്കമുള്ള വ്യവസായികൾ എണ്ണിയാൽത്തീരില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആഗോള ബിസിനസ് 'ഹബ്' ആയാണ് ദുബായ് അറിയപ്പെടുന്നത്. വൈവിധ്യമാർന്ന വ്യവസായങ്ങൾ യുഎഇയിലെ ഈ എമിറേറ്റിന്റെ സവിശേഷതകളിലൊന്ന്. ഇവിടെ ബിസിനസ് ചെയ്ത് കോടീശ്വരന്മാരായ മലയാളികളടക്കമുള്ള വ്യവസായികൾ എണ്ണിയാൽത്തീരില്ല.

ചെറുതും വലുതമായ ബിസിനസ് സംരംഭങ്ങൾ അനുദിനം ദുബായിൽ ആരംഭിക്കുന്നു. അടുത്ത കാലത്തായി ഇന്ത്യയിൽ നിന്ന് ഒട്ടേറെ വ്യവസായികൾ യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ നിക്ഷേപമിറക്കിയിരിക്കുന്നു. ഇവിടെ ഒരു കമ്പനി സ്ഥാപിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? പലരിലുമുള്ള സംശയങ്ങൾക്കുള്ള നിവാരണമിതാ.

ADVERTISEMENT

ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പിന്റെ ട്രേഡ് ലൈസൻസ് ഉടമകൾക്ക് എമിറേറ്റിൽ നിയമപരമായി ബിസിനസ് പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുന്നു. 

Image Credits: DedMityay/Istockphoto.com

അങ്ങനെ ചെയ്യുന്നതിന് അപേക്ഷകർ ആദ്യം പ്രാഥമിക അംഗീകാരത്തിനായി അഭ്യർഥിക്കണം. തുടർന്ന് ഒരു വ്യാപാര നാമം ബുക്ക് ചെയ്യുകയും ലൈസൻസിനായി അപേക്ഷിക്കുകയും വേണം. ആവശ്യമായ രേഖകൾ, ഫീസ്, അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ എന്നിവയെക്കുറിച്ച് അറിയേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.

ഇൻവെസ്റ്റ് ഇൻ ദുബായ് പോർട്ടൽ വഴിയോ സമീപത്തുള്ള സേവന കേന്ദ്രങ്ങൾ വഴിയോ നിങ്ങൾക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ് സന്ദർശിച്ച്, മുകളിലെ മെനുവിൽ നിന്ന് 'സെറ്റിങ് അപ് എ ബിസിനസ് (Setting Up a Business) എന്നതിൽ ക്ലിക്കുചെയ്യുക. തുടർന്ന്, 'ബിസിനസ് സെറ്റപ് സർവീസസ്' (Business Set-Up Services) എന്നതിൽ ക്ലിക്കുചെയ്യുക. ശേഷം നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സേവനം തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങൾക്ക് പോർട്ടൽ വഴി അപേക്ഷിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ പട്ടിക ലഭ്യമാക്കുന്നതിന് സർവീസ് സെന്ററുകളിൽ (സേവന കേന്ദ്രങ്ങൾ) ക്ലിക്കുചെയ്യുക. 

∙ പ്രാരംഭ അംഗീകാരത്തിനുള്ള അഭ്യർഥന
ട്രേഡ് ലൈസൻസ് നേടുന്നതിനുള്ള ആദ്യപടിയാണ് പ്രാരംഭ അംഗീകാരം. ഒരു വ്യാപാര നാമം റിസർവ് ചെയ്യുന്നതിന് മുൻപോ, ശേഷമോ ഇത് ചെയ്യാം. സാമ്പത്തിക പ്രവർത്തനങ്ങളെയും ലൈസൻസ് പങ്കാളികളെയും നിർവചിക്കാൻ ഈ പ്രാരംഭ ഘട്ടം നിങ്ങളെ സഹായിക്കുന്നു.

Image Credits: Zheka-Boss/Istockphoto.com
ADVERTISEMENT

∙ ആവശ്യമായ രേഖകൾ
1. പാസ്‌പോർട്ട്/ഐഡിയുടെ പകർപ്പ്
2. ഏകീകൃത നമ്പർ
3. റസിഡൻസ് പെർമിറ്റിന്റെ/വീസയുടെ പകർപ്പ് (ജിസിസി ഇതര പൗരന്മാർക്ക്)
അപേക്ഷകൻ ഒരു മെയിൻലാൻഡ് കമ്പനിയുടെ ജീവനക്കാരനായി വീസയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ഡിഇടി കോൾ സെന്റർ ഏജന്റ് അനുസരിച്ച് സ്പോൺസറിൽ നിന്നുള്ള എൻഒസി ആവശ്യമാണ്.
4. കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (ആവശ്യമെങ്കിൽ)
5. പ്രോജക്ടിന്റെ സാധ്യതാ പഠനം (ആവശ്യമായി വന്നേക്കാം)

∙ ബിസിനസിന് ഒരു മാതൃ കമ്പനി ഉണ്ടെങ്കിൽ താഴെ പറയുന്ന അധിക രേഖകൾ ആവശ്യമാണ്:
1. ദുബായിൽ ഒരു ബ്രാഞ്ച് തുറക്കുന്നതിനുള്ള മാതൃ കമ്പനിയുടെ ബോർഡ് പ്രമേയം
2. മാനേജിങ് ഡയറക്ടറുടെ അംഗീകാര കത്ത്
3. മാതൃ കമ്പനിയുടെ വാണിജ്യ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
4. മാതൃ കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (MOA) ന്റെ പകർപ്പ്
5. മാതൃ കമ്പനിയുടെ ലൈസൻസിന്റെ പകർപ്പ്

∙ വ്യാപാര നാമം ബുക്ക് ചെയ്യുക
നിങ്ങളുടെ പ്രോജക്ടിന്റെയോ ബിസിനസിന്റെയോ പേര് സ്ഥിരീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയാണ് വ്യാപാര നാമം. എല്ലാ കരാറുകളിലും ബിസിനസിനെ പരാമർശിക്കാൻ മറ്റ് നിയമപരമായ രേഖകളിലും ഇത് ഉപയോഗിക്കും.

∙ ദുബായിൽ ഒരു വ്യാപാര നാമത്തിനായി റജിസ്റ്റർ ചെയ്യുന്നതിന് ഓർത്തിരിക്കേണ്ടചില മാർഗനിർദേശങ്ങളുണ്ട്:
1. ഒരു ഡിഇടി (DET) കോൾ സെന്റർ ഏജന്റിന്റെ അഭിപ്രായത്തിൽ പേരിൽ മൂന്നക്ഷരങ്ങളിൽ കൂടുതലായിരിക്കണം.
2. പേരിൽ അശ്ലീലമോ അസഭ്യമോ ആയ വാക്കുകളോ ഉണ്ടാകരുത്.
3. പേരിൽ 'അല്ലാഹു' അല്ലെങ്കിൽ 'ദൈവം' എന്നിവ ഉൾപ്പെടുത്താൻ പാടില്ല. അല്ലെങ്കിൽ ഏതെങ്കിലും ദൈവവുമായി ബന്ധപ്പെട്ട യാതൊന്നും അടങ്ങിയിരിക്കരുത്.
4. അപേക്ഷകർ കുടുംബപ്പേരുകൾ, ഗോത്രപ്പേരുകൾ അല്ലെങ്കിൽ മറ്റ് വ്യക്തികളുടെ പേരുകൾ ഉപയോഗിക്കരുത്, പേര് ലൈസൻസുള്ള ആളുടേതല്ലെങ്കിൽ.
5. വ്യാപാര നാമം യുക്തിസഹവും നിങ്ങളുടെ സാമ്പത്തിക പ്രവർത്തനത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതുമായിരിക്കണം.
6. പേരുകൾ അക്ഷരാർഥത്തിൽ എഴുതണം, വിവർത്തനം ചെയ്യരുത്.
7. നിലവിലുള്ള പേരിന് സമാനമായ ഏതെങ്കിലും പേരുകൾ ഉണ്ടെങ്കിൽ, അത് റദ്ദാക്കാൻ ഡിഇടിക്ക് അവകാശമുണ്ട്.
8. ആഗോള രാഷ്ട്രീയ സംഘടനകളോ മതപരമായ വിഭാഗീയ സംഘടനകളോ ഉൾപ്പെടെയുള്ള നിയന്ത്രിത പേരുകൾ ബിസിനസ് ഉടമകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
9. ഒരു ഡിഇടി ഏജന്റിന്റെ അഭിപ്രായത്തിൽ, വ്യാപാര നാമം ഇംഗ്ലിഷിലാണെങ്കിൽ 2,000 ദിർഹം അധിക ഫീസ് ഈടാക്കും.
10.വ്യാപാര നാമ റിസർവേഷനായി ബിസിനസ് ഉടമകൾ അവരുടെ എമിറേറ്റ്സ് ഐഡി ഹാജരാക്കണം.

ADVERTISEMENT

∙ വ്യാപാര ലൈസൻസ്  
മൂന്ന് തരം വ്യാപാര ലൈസൻസുകൾ നൽകാം: സാധാരണ ലൈസൻസ്, തൽക്ഷണ ലൈസൻസ്, ഇ-ട്രേഡർ ലൈസൻസ്.

സാധാരണ ലൈസൻസ്: ഒരു മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (ഇത് ഇലക്ട്രോണിക് അല്ലെങ്കിൽ മാനുവലായി ലഭിക്കും) കൂടാതെ സൈറ്റ് ലീസ് കരാർ.

തൽക്ഷണ ലൈസൻസ്: ബാഹ്യ അംഗീകാരങ്ങൾ ആവശ്യമില്ലാത്ത പ്രവർത്തനങ്ങൾക്കാണ് ഈ ലൈസൻസ് നൽകുന്നത്. അഞ്ച് മിനിറ്റിനുള്ളിൽ ഇത് ലഭിക്കും. ഉടമ ഒരു മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പുറപ്പെടുവിച്ചാൽ അയാൾക്ക്/അവൾക്ക് ആദ്യ വർഷത്തേ്ക്ക് ഒരു വെർച്വൽ സൈറ്റും ലഭിക്കും. വെർച്വൽ സൈറ്റ് എന്നാൽ ബിസിനസ് ഉടമയ്ക്ക് ആദ്യ വർഷത്തേക്ക് പുറത്ത് ഒരു ആസ്ഥാനം ആവശ്യമില്ലാതെ പ്രവർത്തിക്കാൻ കഴിയും എന്നാണ്.

ഈ ലൈസൻസിന് കീഴിൽ, വാണിജ്യ പ്രവർത്തനങ്ങൾക്കായി ബിസിനസ് ഉടമകൾക്ക് ദുബായ് ചേംബർ അംഗത്വം ലഭ്യമാക്കാും കഴിയും. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിൽ (ജിഡിആർഎഫ്എ) നിന്നുള്ള സ്ഥാപന കാർഡ് കൂടാതെ, മൂന്ന് പേരെ ജോലിക്കെടുക്കാനുള്ള ഓപ്ഷനോടുകൂടിയ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിൽ നിന്നുള്ള സ്ഥാപന കാർഡ്.

∙ ഇനി പറയുന്ന നിയമപരമായ ഫോമുകൾക്ക് ഈ അന്തിമ കാർഡ് ലഭ്യമാണ്: 
ലിമിറ്റഡ് ലയബിലിറ്റി കമ്പനി (L.L.C), ലിമിറ്റഡ് ലയബിലിറ്റി കമ്പനി സിംഗിൾ ഓണർ (L.L.C - SO), സോൾ എസ്റ്റാബ്ലിഷ്‌മെന്റ്, സിവിൽ കമ്പനി.

ഇ -ട്രേഡർ ലൈസൻസ്: ദുബായിലെ ഹോം അധിഷ്ഠിത ബിസിനസുകൾക്ക്, വ്യാപാര നാമത്തിൽ നൽകിയിട്ടുള്ള ഏക സ്ഥാപന ലൈസൻസ്. വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള (വ്യാപാരം പോലുള്ളവ) ഇ ട്രേഡർ ലൈസൻസ് യുഎഇ, ജിസിസി പൗരന്മാർക്ക് മാത്രമേ നൽകൂ.

ചില പ്രഫഷനൽ പ്രവർത്തനങ്ങൾക്ക് (സേവന മേഖലയിലെ ചില പ്രവർത്തനങ്ങൾ) പ്രവാസികൾക്ക് ഈ ലൈസൻസ് നൽകാം. എന്നിരുന്നാലും ഇതിൽ ഭക്ഷണ, പാചക അധിഷ്ഠിത ബിസിനസുകൾ ഉൾപ്പെടുന്നില്ല, കാരണം ഈ ലൈസൻസ് യുഎഇ, ജിസിസി പൗരന്മാർക്ക് മാത്രമേ നൽകുകയുള്ളൂ.

∙ ആവശ്യമായ രേഖകൾ
അപേക്ഷകൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ലൈസൻസിനെ ആശ്രയിച്ച് ആവശ്യമായ രേഖകൾ വ്യത്യാസപ്പെടും.
1. ഒരു സാധാരണ ലൈസൻസിന്, മറ്റ് സർക്കാർ ഏജൻസികളിൽ നിന്നുള്ള അംഗീകാരങ്ങൾ (ആവശ്യമെങ്കിൽ), എംഒഎ( MoA), സൈറ്റ് ലീസ് കരാർ എന്നിവയ്‌ക്കൊപ്പം.
2. ഒരു തൽക്ഷണ ലൈസൻസിന് ഏകീകൃത നമ്പർ അല്ലെങ്കിൽ ഐഡി നമ്പർ
3. ഇട്രേഡർ ലൈസൻസിന്, ഐഡി നമ്പർ

∙ ഫീസ് വിശദാംശങ്ങൾ
പ്രാരംഭ അംഗീകാരം നൽകുന്നതിനുള്ള ഫീസ് 120 ദിർഹം.
ഒരു വ്യാപാര നാമം ബുക്ക് ചെയ്യുന്നതിനുള്ള ഫീസ് 620 ദിർഹം.

ഒരു വ്യാപാര ലൈസൻസ് നൽകുന്നതിനുള്ള ഫീസ് പ്രവർത്തന തരത്തെയും ആവശ്യമായ നിർദ്ദിഷ്ട ലൈസൻസിനെയും ആശ്രയിച്ചിരിക്കുന്നു. ഒരു ഇട്രേഡർ ലൈസൻസിന്, ചെലവ് 1370 ദിർഹം ആണ് (പ്രവർത്തന തരത്തിന് വിധേയമായി). ലൈസൻസ് ഫീസായി 1,070 ദിർഹവും, നോളജ്, ഇന്നൊവേഷൻ ഫീസായി 300 ദിർഹവും ഈടാക്കും.

∙ ട്രേഡ് ലൈസൻസ് പരിശോധന
ഒരു കമ്പനിയുടെ വ്യാപാര ലൈസൻസ് പരിശോധിക്കണമെങ്കിൽ, ഡിഇടി വെബ്‌സൈറ്റ് സന്ദർശിച്ച് ഇ-സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ലൈസൻസ് വിവരങ്ങൾ തിരഞ്ഞെടുക്കുക. തുടർന്ന് കമ്പനിയുടെ ഇംഗ്ലിഷ് അല്ലെങ്കിൽ അറബി നാമം അല്ലെങ്കിൽ ലൈസൻസ് നമ്പർ ഉപയോഗിച്ച് തിരഞ്ഞുകൊണ്ട് നിങ്ങൾക്ക് ഒരു ട്രേഡ് ലൈസൻസിന്റെ സാധുത പരിശോധിക്കാൻ കഴിയും.

വെബ്‌സൈറ്റ് നിങ്ങൾക്ക് ഒരു കമ്പനി പ്രൊഫൈൽ നൽകും. അതിൽ  താഴെ പറയുന്ന വിശദാംശങ്ങൾ ഉൾപ്പെടുന്നു:
1. ലൈസൻസ് സ്റ്റാറ്റസ്
2. കാലഹരണ തീയതി
3. നിയമപരമായ തരം
4. ബന്ധപ്പെടൽ വിശദാംശങ്ങൾ
5. ബിസിനസിന്റെ പ്രവർത്തനങ്ങൾ
6. വിലാസം (ലഭ്യമെങ്കിൽ)

English Summary:

Dubai is known as a global business 'hub'. There are countless businessmen, including Malayalis, who have become millionaires by doing business here. Here are the important things you need to do to set up a company or business in Dubai.