പ്രവാസികൾക്ക് സന്തോഷ വാർത്ത: ഷാർജയിൽ 6 ദിവസം പെരുന്നാൾ അവധി

ഷാർജ ∙ ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് 6 ദിവസം ഇൗദുൽ ഫിത്‌ർ അവധി. ഷാർജ സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് ചൊവ്വാഴ്‌ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെയാണ് അവധി. ഷിഫ്‌റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒഴികെ പൊതുമേഖലയിൽ ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ചന്ദ്രനെ

ഷാർജ ∙ ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് 6 ദിവസം ഇൗദുൽ ഫിത്‌ർ അവധി. ഷാർജ സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് ചൊവ്വാഴ്‌ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെയാണ് അവധി. ഷിഫ്‌റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒഴികെ പൊതുമേഖലയിൽ ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് ഇൗ മാസം 30ന് പെരുന്നാൾ വന്നാൽ, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഇൗ മാസം 28 മുതൽ ഏപ്രിൽ 1 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഇൗ മാസം 31നാണ് പെരുന്നാൾ ആരംഭിക്കുന്നതെങ്കിൽ 28 മുതൽ ഏപ്രിൽ 2 വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം ജീവനക്കാർക്ക് ലഭിക്കും.
ഷാർജ സർക്കാർ ജീവനക്കാർക്ക് ദൈർഘ്യമേറിയ വാരാന്ത്യങ്ങളും നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയും ആസ്വദിക്കാം. 2022 ജനുവരിയിൽ എമിറേറ്റിലെ സർക്കാർ വകുപ്പുകൾ മൂന്ന് ദിവസത്തെ വാരാന്ത്യത്തിലേക്ക് മാറി. ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധി ലഭിച്ചു. നേരത്തെ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് രാജ്യത്തെ എല്ലായിടത്തെയും സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് അവധി പ്രഖ്യാപിച്ചിരുന്നു.
യുഎഇയിൽ ചന്ദ്രനെ കാണുന്ന ഇസ്ലാമിക മാസങ്ങൾ ഇൗ മാസം 29ന് 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. റമസാനിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന ശവ്വാൽ 1നാണ് പെരുന്നാൾ ആഘോഷം തുടങ്ങുക. പൊതുമേഖലയുടെ അത്ര തന്നെ അവധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്വകാര്യ മേഖല ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു.