ADVERTISEMENT

ദോഹ ∙ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാലായിരിക്കുമെന്ന് എൻഡോവ്‌മെന്റ് (ഔഖാഫ്) ഇസ്​ലാമികകാര്യ മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്‌സ് വകുപ്പ് പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാന ഭക്ഷണത്തിന്റെ രണ്ടര കിലോഗ്രാം ആണ് സകാത്ത് അൽ ഫിത്തർ ആയി നൽകേണ്ടത്. അതിന്റെ മൂല്യ കണക്കാക്കിയാണ്  15 റിയാലായി നിശ്ചയിച്ചത്. ഭക്ഷ്യ വസ്തുവായോ  പണമായോ അത്  നൽകാൻ അനുവാദമുണ്ട്.

പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ ഓരോ വ്യക്തികളും ഈദ്  അൽ ഫിതറിൽ നൽകേണ്ട  നിർബന്ധിത ബാധ്യതയാണ് സകാത്ത് അൽ ഫിത്തർ. വ്യക്തികൾ  സ്വയവും അവരുടെ  ആശ്രിതർക്കും സകാത്ത് അൽ ഫിത്തർ നൽകുന്നത് ഉറപ്പാക്കണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ്  പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പെരുന്നാൾ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകണമെന്ന്  സകാത്ത് അഫയേഴ്‌സ്  വകുപ്പ് അറിയിച്ചു.

English Summary:

Awqaf Ministry announces value for Ramadan's Zakat Al Fitr

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com