ഡ്രസ്സ് ഡൊണേഷന്‍ ഡ്രൈവുമായി നിനവ് സാംസ്‌കാരിക വേദി

അബുദാബി∙ റമസാനിൽ നിനവ് സാംസ്‌കാരിക വേദി അബുദാബി സംഘിടിപ്പിച്ച ഡ്രസ്സ് ഡൊണേഷന്‍ ഡ്രൈവ് സമാപിച്ചു.
അബുദാബി∙ റമസാനിൽ നിനവ് സാംസ്‌കാരിക വേദി അബുദാബി സംഘിടിപ്പിച്ച ഡ്രസ്സ് ഡൊണേഷന്‍ ഡ്രൈവ് സമാപിച്ചു.
അബുദാബി∙ റമസാനിൽ നിനവ് സാംസ്‌കാരിക വേദി അബുദാബി സംഘിടിപ്പിച്ച ഡ്രസ്സ് ഡൊണേഷന്‍ ഡ്രൈവ് സമാപിച്ചു.
അബുദാബി ∙ റമസാനിൽ നിനവ് സാംസ്‌കാരിക വേദി അബുദാബി സംഘിടിപ്പിച്ച ഡ്രസ്സ് ഡൊണേഷന്‍ ഡ്രൈവ് സമാപിച്ചു. പുണ്യമാസത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പദ്ധതിയിലൂടെ ശേഖരിച്ച വസ്ത്രങ്ങൾ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റിക്കു കൈമാറി. അബുദാബി മുസ്സഫ ശാഖയില്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രതിനിധി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷെഹി ഏറ്റുവാങ്ങി.
രണ്ടാഴ്ച നീണ്ട വസ്ത്ര ശേഖരണ ക്യാംപെയ്ൻ സമാപന പരിപാടിയില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍, സെക്രട്ടറി ടി.വി. സുരേഷ് കുമാർ, നിനവ് പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി വിനോദ്, കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് എന്നിവർ പ്രസംഗിച്ചു.