ഭിക്ഷാടനം നടത്തിയതിന് ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 127 പേർ അറസ്റ്റിലായതായും ഇവരിൽ നിന്ന് അരലക്ഷം ദിർഹം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഭിക്ഷാടന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും രാജ്യത്തിന്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നടത്തിവരുന്ന "ഭിക്ഷാടന പോരാട്ടം" എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് അറസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഭിക്ഷാടനം നടത്തിയതിന് ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 127 പേർ അറസ്റ്റിലായതായും ഇവരിൽ നിന്ന് അരലക്ഷം ദിർഹം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഭിക്ഷാടന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും രാജ്യത്തിന്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നടത്തിവരുന്ന "ഭിക്ഷാടന പോരാട്ടം" എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് അറസ്റ്റ്.

കർശനവും നിർണായകവുമായ നടപടികൾ സ്വീകരിച്ചതിനാൽ യാചക വിരുദ്ധ ക്യാംപെയിൻ വർഷം തോറും യാചകരുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമാകുന്നതായി കോംബാറ്റിങ് ആൻഡ് പ്രിവെന്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ അദിദിപറഞ്ഞു. പങ്കാളികളുമായി സഹകരിച്ച് യാചകരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ ദുബായ് പൊലീസ് പട്രോളിങ് ശക്തമാക്കി.

ADVERTISEMENT

ഭിക്ഷാടനത്തെ ചെറുക്കുന്നതിനായി ഒരു സംയോജിത സുരക്ഷാ പദ്ധതി വർഷം തോറും വികസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭിക്ഷാടന പ്രതിഭാസം സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയും രാജ്യത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കുകയും അതിന്റെ പരിഷ്കൃതമായ രൂപത്തെ വികലമാക്കുകയും ചെയ്യുന്നു.

പിടിച്ചെടുത്ത പണം.ചിത്രം: ദുബായ് പൊലീസ്

മോഷണം, പോക്കറ്റടി, കുട്ടികളെയും രോഗികളെയും നിയമവിരുദ്ധ നേട്ടങ്ങൾക്കായി യാചിക്കുന്നതിൽ ദൃഢനിശ്ചയമുള്ള ആളുകളെയും ചൂഷണം ചെയ്യുക തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളുമായി ഭിക്ഷാടന കേസുകൾ ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക സഹായം അഭ്യർഥിക്കുന്നതിന് വ്യക്തികൾക്ക് ഔദ്യോഗിക സ്ഥാപനങ്ങൾ, സംഘടനകൾ, ചാരിറ്റബിൾ അസോസിയേഷനുകൾ എന്നിവയുമായി ബന്ധപ്പെടാം.

ADVERTISEMENT

ഭിക്ഷാടനം കുറയ്ക്കുന്നതിന് സമൂഹത്തിലെ അംഗങ്ങൾ അവരുടേതായ സംഭാവന നൽകണമെന്നും ദരിദ്രരിലും അർഹരായ മറ്റുള്ളവരിലും അത് എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഭിക്ഷാടനത്തിന്റെ മറവിൽ യാചകർ നടത്തുന്ന കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നതിന് കാരണമാകരുതെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു. യാചകരുടെ അഭ്യർഥനകൾക്ക് മറുപടി നൽകരുത്. അല്ലെങ്കിൽ അവരുടെ രൂപം കാരണം അവരോട് അനുകമ്പയും ദയയും കാണിക്കരുത് എന്ന് യാചക വിരുദ്ധ വിഭാഗം തലവൻ ക്യാപ്റ്റൻ അബ്ദുല്ല ഖാമിസ് പറഞ്ഞു.

യാചകനെ കണ്ടാൽ ഉടൻ വിളിക്കുക-901
എവിടെയെങ്കിലും യാചകരെ കണ്ടാൽ ഉടൻ തന്നെ കോൾ സെന്ററിൽ (901) അറിയിക്കണം. കൂടാതെ, ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമായ "പൊലീസ് ഐ" സേവനം, ഇ-ക്രൈം വെബ്‌സൈറ്റ് എന്നിവ വഴിയും പൊലീസിനെ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

Dubai police announced that 127 people were arrested in Dubai for begging in the first quarter of this year and half a million dirhams were seized from them.

Show comments