ലോക സന്തോഷ ദിനത്തിൽ (ഇന്റർനാഷനൽ ഹാപ്പിനസ് ഡേ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ലോക സന്തോഷ ദിനത്തിൽ (ഇന്റർനാഷനൽ ഹാപ്പിനസ് ഡേ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക സന്തോഷ ദിനത്തിൽ (ഇന്റർനാഷനൽ ഹാപ്പിനസ് ഡേ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോക സന്തോഷ ദിനത്തിൽ (ഇന്റർനാഷനൽ ഹാപ്പിനസ് ഡേ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജീവനക്കാരുടെയും സമൂഹത്തിന്റെയും ജീവിത നിലവാരം ഉയർത്തുന്നതിനായി നടത്തിയ ഈ പരിപാടികളിൽ താഴ്ന്ന വരുമാനക്കാരായ 303 വിദേശ ജീവനക്കാരെ പ്രത്യേകം ആദരിച്ചു. അവർക്ക് ഓരോരുത്തർക്കും 500 ദിർഹം കാഷ് സമ്മാനമായി നൽകി.  

ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ജീവനക്കാരുടെ പരിശ്രമത്തിനും അർപ്പണബോധത്തിനും അംഗീകാരം നൽകുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി, ജീവനക്കാരുടെ ബന്ധം ശക്തിപ്പെടുത്തുകയും പ്രോത്സാഹനപരമായ  അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.  

ADVERTISEMENT

പരിപാടിയിൽ വിദേശ ജീവനക്കാർ അവരുടെ പ്രാദേശിക ഭാഷകളിൽ ലോക സന്തോഷ ദിനാശംസകൾ നേർന്നു. മലയാളം, ഉറുദു, നേപ്പാളി, ബംഗാളി, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിലായിരുന്നു ജീവനക്കാർ ആശംസകൾ പങ്കുവെച്ചത്. ഇത്തരത്തിലുള്ള പരിപാടികൾ സ്ഥാപനത്തിന്റെ സാമൂഹിക വർഷ സംരംഭങ്ങളുടെ ഭാഗമാണെന്ന് ജിഡിആർഎഫ്എ അറിയിച്ചു.  

ജിഡിആർഎഫ്എ ദുബായ് സംഘടിപ്പിച്ച ലോക സന്തോഷദിന ചടങ്ങിൽ നിന്ന്. ചിത്രം: ജി‍‍ഡിആർഎഫ്‌എ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ 'ഞങ്ങളുടെ സന്തോഷം നിങ്ങളുടേതിൽ നിന്ന് വരുന്നു' എന്ന പേരിൽ ഒരു ഡിജിറ്റൽ സംരംഭവും ജിഡിആർഎഫ്എ ആരംഭിച്ചു. ഈ പ്രവർത്തനത്തിലൂടെ, കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളോ കഥകളോ 100 വാക്കുകളിൽ താഴെ പങ്കിടാൻ ക്ഷണിച്ചു. പങ്കുവെക്കുന്നവർക്ക്  പ്രത്യേക സമ്മാന നറുക്കെടുപ്പിൽ പ്രവേശിക്കാനുള്ള അവസരവും നൽകി. ഈ സംരംഭം സാമൂഹിക ഇടപഴകലും പോസിറ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നു.  

ജി ഡി ആർ എഫ് എ യിൽ നടന്ന ലോക സന്തോഷ ദിന പരിപാടിയിൽ ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സംസാരിക്കുന്നു. ചിത്രം: ജി‍‍ഡിആർഎഫ്‌എ
ADVERTISEMENT

ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമാകാനുള്ള ദുബായിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി ഒത്തുചേർന്നാണ് ഈ പരിപാടികൾ നടത്തിയത്. ജോലിസ്ഥലത്തും സമൂഹത്തിലും സന്തോഷവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച സ്ഥാപനപരമായ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതിനുള്ള ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.  

അഭിനന്ദനം, നല്ല ആശയവിനിമയം, കമ്മ്യൂണിറ്റി ഇടപഴകൽ എന്നിവയിൽ ഊന്നൽ നൽകുന്ന സജീവവും നൂതനവുമായ സമീപനത്തിലൂടെ, ജിഡിആർഎഫ്എ ദുബായ് ഒരു മുൻനിര സ്ഥാപനമായി തുടരുന്നു. സുസ്ഥിരവും സന്തുഷ്ടവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിൽ സ്ഥാപനം തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

English Summary:

GDRFA Dubai celebrates International Happiness Day

Show comments