'ഖരൻ ഗാവോ' ആഘോഷം സംഘടിപ്പിച്ചു

മലപ്പുറം ജില്ലയിലെ തിരൂർ മേഖലയിൽനിന്നുള്ള ഖത്തറിലെ പ്രവാസികൂട്ടായ്മയായ ക്യൂ ടീം കുട്ടികൾക്ക് വേണ്ടി 'ഖരൻ ഗാവോ' ആഘോഷം സംഘടിപ്പിച്ചു.

ദോഹ∙ മലപ്പുറം ജില്ലയിലെ തിരൂർ മേഖലയിൽനിന്നുള്ള ഖത്തറിലെ പ്രവാസികൂട്ടായ്മയായ ക്യൂ ടീം കുട്ടികൾക്ക് വേണ്ടി 'ഖരൻ ഗാവോ' ആഘോഷം സംഘടിപ്പിച്ചു. കുട്ടികളും കുടുംബങ്ങളുമടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്ത നിറപ്പകിട്ടാർന്ന പരിപാടിയിൽ ഖത്തറിന്റെ പൈതൃകവും പാരമ്പരാഗതവുമായ ആചാരങ്ങളെ പരിചയപ്പെടുത്തി. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കൂടാതെ, ക്യൂ ടീം ആർട്സ് വിങ് കൺവീനർ സമീർ അരീക്കാട് ഗാനരചനയും സുനിൽ തീരുർ സംഗീതസംവിധാനവും നിർവഹിക്കുന്ന അവ്വർ മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം. ദോഹയിലെ മുതിർന്ന കലാ-സാഹിത്യകാരനും നാടകനടനുയ മുത്തു ഐസിആർസി ക്യൂ ടീം പ്രസിഡന്റ് നൗഫൽ എംപിക്ക് നൽകി നിർവഹിച്ചു. പ്രസ്തുത ആൽബത്തിന് മുഹ്സിൻ തളിക്കുളം സംവിധാനവും സാബിർ സലാം എഡിറ്റിങ്ങും ഫക്രുദീൻ അരീക്കാട് ഡിസൈനിങ്ങും നിർവഹിക്കുന്നു.
പരിപാടിക്ക് സാബിക്, സാലിക്, സമീർ അരീക്കാട്, മുനീർ വാൽക്കണ്ടി, ഫസൽ കെപി, അക്ബർ വെളിയങ്കോട്,അഫ്സൽ, വഹീദ്, ഫസീല, മുബഷിറ, മുനീബ, റാഹില എന്നിവർ നേതൃത്വം നൽകി.