ഖിസൈസിലെ കസ്റ്റമർ സർവീസ് സെന്റർ ഫോർ വെഹിക്കിൾ ഇൻസ്പെക് ഷൻ ആൻഡ് റജിസ്ട്രേഷനിലെ ജീവനക്കാരൻ യൂസഫ് മുഹമ്മദ് അബ്ദുല്ലയ്ക്ക് റമസാന്റെ പുണ്യം. അസാധാരണ സമർപ്പണത്തിനും സേവനത്തിനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തെ പ്രശംസിച്ചത് പെരുന്നാൾ സമ്മാനമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഖിസൈസിലെ കസ്റ്റമർ സർവീസ് സെന്റർ ഫോർ വെഹിക്കിൾ ഇൻസ്പെക് ഷൻ ആൻഡ് റജിസ്ട്രേഷനിലെ ജീവനക്കാരൻ യൂസഫ് മുഹമ്മദ് അബ്ദുല്ലയ്ക്ക് റമസാന്റെ പുണ്യം. അസാധാരണ സമർപ്പണത്തിനും സേവനത്തിനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തെ പ്രശംസിച്ചത് പെരുന്നാൾ സമ്മാനമായി.

സെന്ററിലെത്തുന്നവരെ സഹായിക്കാൻ മുൻകൈയെടുക്കുകയും അവരുടെ ഇടപാടുകൾ താത്പര്യത്തോടെ സുഗമമാക്കുകയും ചെയ്യുന്ന കഠിനാധ്വാനിയും സന്തോഷവാനുമായ യുവാവാണെന്ന് യൂസഫ് മുഹമ്മദ് അബ്ദുല്ലയെ നിരീക്ഷിച്ചതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഉപയോക്താക്കൾ അദ്ദേഹത്തിലേക്ക് ഒഴുകിയെത്തുന്നു.

ADVERTISEMENT

അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി അടുത്തിടെയുള്ള ഒരു മിസ്റ്ററി ഷോപ്പർ റിപ്പോർട്ടിൽ നിന്നുള്ള കാര്യങ്ങൾ പങ്കുവച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ആശംസകൾ പ്രിയ യൂസഫ്. നിങ്ങളെയും ജനങ്ങളെ സേവിക്കുന്നതിനും ദുബായിയുടെ പ്രശസ്തി ഉയർത്തിപ്പിടിക്കുന്നതിനും സമർപ്പിതരായ യുവാക്കളെയും യുവതികളെയും മറ്റുള്ളവരെയും ഞങ്ങൾ നിരീക്ഷിക്കുന്നു- എന്ന് ഷെയ്ഖ് മുഹമ്മദ് കുറിച്ചു. 

English Summary:

Yusuf Muhammad Abdullah was praised by His Highness Sheikh Mohammed bin Rashid Al Maktoum, Vice President, Prime Minister and Ruler of Dubai, for his exceptional dedication and service, as an Eid gift.