മദീനയിലെ ഹറമൈൻ സ്റ്റേഷനിൽ റമസാനിൽ സൗകര്യങ്ങൾ വർധിപ്പിച്ചു

മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.
മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.
മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.
മദീന ∙ മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതിന് രണ്ട് അധിക വിശ്രമമുറികൾ അനുവദിച്ചതിന് പുറമെ സ്റ്റേഷൻ ഗേറ്റുകളുടെ എണ്ണം 8ൽ നിന്ന് 24 ആക്കി ഉയർത്തി.
ഇത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കും. മൊബിലിറ്റി ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നതിനും അതിഥികൾക്ക് സംയോജിത സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രായമായവർക്കും വൈകല്യമുള്ളവർക്കും സൗകര്യമൊരുക്കുന്നതിനായി സ്റ്റേഷനും പ്രവാചക പള്ളിക്കും ഇടയിൽ സൗജന്യ ഗതാഗത സേവനങ്ങളും നൽകുന്നുണ്ട്.
റമസാനിൻ്റെ തുടക്കത്തിൽ സൗദി റെയിൽവേ കമ്പനി (എസ്എആർ) ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയുടെ പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിൽ 3,400ലധികം യാത്രകളിലായി 1.6 ദശലക്ഷത്തിലധികം ആളുകളാണ് യാത്രചെയ്തത്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ഇലക്ട്രിക് ട്രെയിനുകളിൽ ഒന്നാണ് ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ. മധ്യപൂവ്വദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിൽ ഒന്നാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ രണ്ട് പുണ്യ നഗരങ്ങൾക്കിടയിൽ ഏകദേശം രണ്ട് മണിക്കൂർ റെക്കോർഡ് സമയത്തിനുള്ളിൽ യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗമാണിത്. മക്ക, മദീന, ജിദ്ദ, കിങ് അബ്ദുൽ അസീസ് എയർപോർട്ട്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഒരു ഇരട്ട ട്രാക്കിലൂടെ ട്രെയിൻ 453 കിലോമീറ്റർ ഓടും. ഓരോ ട്രെയിനിലും 13 ബോഗികൾ ഉൾപ്പെടുന്നു. ബിസിനസ്, ഇക്കണോമി ക്ലാസുകളായി തിരിച്ചിരിക്കുന്നു.